HOME
DETAILS
MAL
കൂലി തര്‍ക്കം; ആശുപത്രിയിലേക്കുള്ള ലിഫ്റ്റ് ഉപകരണങ്ങള്‍ ഇറക്കാനായില്ല
backup
December 14 2016 | 03:12 AM
കൊയിലാണ്ടി: കൂലി തര്‍ക്കം കാരണം ലിഫ്റ്റ് ഉപകരണവുമായി വന്ന ലോറി ആശുപത്രി പരിസരത്ത് കുടുങ്ങി. ഗുജറാത്തില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ താലൂക്ക് ആശുപത്രിയിലേക്കുള്ള ലിഫ്റ്റ് ഉപകരണങ്ങളുമായെത്തിയ ലോറിയാണ് ഇറക്ക് കൂലി തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ കിടക്കുന്നത്.
ചുമട്ട് തൊഴിലാളികള്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ഗുജറാത്തിലുള്ള ഒമേഗ കമ്പനിയാണ് ലിഫ്റ്റ് ഉപകരണങ്ങള്‍ നല്‍കുന്നത്. ലോറി വാടകയായി 10,000 രൂപയും അവര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് 24,000 രൂപ ലഭിച്ചാലെ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുവാനാകൂവെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."