തിരുവസന്തത്തിലലിഞ്ഞ് നാട്; നബിദിനം പ്രൗഢമായി
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 1491-ാം ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. മൗലിദ് സദസുകള്‍, റാലികള്‍, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മദ്ഹ്‌റസൂല്‍ പ്രഭാഷണം തുടങ്ങിയവ അരങ്ങേറി.
ചേരാപുരം: തീക്കുനി നജാത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം കെ.കെ അന്ത്രു മാസ്റ്റര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, മൗലീദ് പാരായണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. അബൂബക്കര്‍ വഹബി, ബഷീര്‍ മാണിക്കോത്ത്, കെ.സി മുഹമ്മദ് ഹാജി, കെ.പി ഇബ്‌റാഹിം, പാണത്തോടി മുഹമ്മദ് ഹാജി, ടി. ഇബ്‌റാഹിം മുസ്‌ലിയാര്‍ സംസാരിച്ചു.
തൊട്ടില്‍പ്പാലം: ദേവര്‍കോവില്‍ നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് സെക്രട്ടറി ടി.എം ബഷീര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാബിര്‍ ബാഖവി അല്‍ഹാദി, കെ.വി കുഞ്ഞാലി മുസ്‌ലിയാര്‍, ടി.വി.കെ അലവി മൗലവി, മുഹമ്മദ് സഅദി, റഫീഖ് മൗലവി, ഉസ്മാന്‍ മുസ്‌ലിയാര്‍ റാലിക്കു നേതൃത്വം നല്‍കി.
വൈകീട്ട് നടന്ന പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് കെ.വി ജമാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി കുഞ്ഞാലി മുസ്‌ലിയാര്‍ അധ്യക്ഷനായി. ടി.എച്ച് അഹമ്മദ് മാസ്റ്റര്‍, കെ.ടി റസാഖ് സംസാരിച്ചു. സ്വാബിര്‍ ബാഖവി സ്വാഗതവും അജ്മല്‍ അശ്അരി നന്ദിയും പറഞ്ഞു.
വടകര: വടകര മുനിസിപ്പല്‍ ഏരിയാ മീലാദുശ്ശരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് പരിപാടികള്‍ക്ക് ഷംസുദ്ദീന്‍ വഹബി, ഇ.പി അബ്ദുല്‍ അസീസ് ബാഖവി, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.സി ഹസ്സന്‍കുട്ടി ഹാജി, എം. സുബൈര്‍ ഹാജി, പി.സി മജീദ് ഹാജി, പി.എം ഹംസ, പി.പി മുഹമ്മദ് നേതൃത്വം നല്‍കി. സമാപനസമ്മേളനം ടി.പി.സി തങ്ങള്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ വഹബി, ടി.എ ദാരിമി സംസാരിച്ചു. പി. ഹസന്‍കുട്ടി ഹാജി സമ്മാനദാനം നടത്തി. എം. സുബൈര്‍ ഹാജി അവാര്‍ഡ് നല്‍കി. ഇ.പി.എ അസീസ് ബാഖവി സ്വാഗതവും മജീദ് ഹാജി നന്ദിയും പറഞ്ഞു.
പുതിയാപ്പ് നൂര്‍ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂസുഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമൊയ്തീന്‍ അന്‍വരി, എസ്.പി ഹമീദ്, എം. മുസ്തഫ, ടി.കെ അബ്ദുല്ല, എം.ടി സത്താര്‍, ഇ.എം ഇസ്മായില്‍ സംസാരിച്ചു.
കണ്ണൂക്കര മാടാക്കര പുത്തന്‍കടവത്ത് ബീച്ചുമ്മ പള്ളി കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉസ്മാന്‍ ദാരിമി മഞ്ചേരി ഉദ്ഘാടനം ചെയ്തു. എം.സി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.കെ ഉസ്മാന്‍, കെ.കെ അഷ്‌റഫ്, റിയാസ് കെ.പി, റഈസ് കെ.കെ, അഷ്‌റഫ് എ.എസ്്.എഫ്, അഷ്‌റഫ് വി.എം, നാസര്‍ കെ.കെ, കരീം ചിള്ളിയില്‍, മൂസ ചിള്ളിയില്‍, അബൂബക്കര്‍, കെ. ഷരീഫ് നേതൃത്വം നല്‍കി. നുസ്‌റത്തുല്‍ ഇസ്‌ലാം വിദ്യാര്‍ഥികള്‍ തയാറാക്കിയ 'സുകൃതം' മാഗസിനിന്റെ പ്രകാശനവും നടന്നു.
ചേരാപുരം: നിട്ടൂര്‍ തൊടുവളപ്പ് നൂറുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ പ്രസിഡന്റ് കെ. കുഞ്ഞമ്മദ് ബാഖവി, സി. മൂസ മാസ്റ്റര്‍, മലയില്‍ അമ്മദ്ഹാജി നേതൃത്വം നല്‍കി. പൊതുസമ്മേളനം അഷ്‌റഫ് ദാരിമി വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മലയില്‍ അന്ത്രു ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
ആയഞ്ചേരി: തറോപ്പൊയില്‍ സിറാജുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ ഹിഷാം ബാഖവി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷനായി. റാഫി റഹ്മാനി പുറമേരി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.
കക്കട്ടില്‍: വട്ടോളി മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന മാനവ സൗഹൃദ സംഗമം വട്ടോളി മഹല്ല് ഖത്വീബ് യൂസുഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. കരുവാന്‍കണ്ടി അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദ് റഹ്മാനി തരുവണ മുഖ്യപ്രഭാഷണം നടത്തി.
ചന്ദന്‍കണ്ടി കുഞ്ഞബ്ദുല്ല ഹാജി, വി.എം ചന്ദ്രന്‍, കെ.കെ ദിനേശന്‍, കെ. കുഞ്ഞിരാമന്‍, കെ. റൂസി, എം.എം രാധാകൃഷ്ണന്‍, ഇടത്തില്‍ ദാമോദരന്‍, ഇസ്മായില്‍, കെ.പി അഷറഫ്, കെ.കെ ഫൈസല്‍, കെ.കെ അജ്ഷാദ് സംസാരിച്ചു.
കുറ്റ്യാടി: നിട്ടൂര്‍ തൊടുവളപ്പ് നൂറുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ അഷ്‌റഫ് ദാരിമി വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മലയില്‍ അന്ത്രു ഹാജി സംസാരിച്ചു. കെ. കുഞ്ഞമ്മദ് ബാഖവി, സി.പി മൂസ്സ മാസ്റ്റര്‍, മലയില്‍ അമ്മദ് ഹാജി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."