HOME
DETAILS
MAL
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം; മനുഷ്യാവകാശ കമ്മിഷന് സന്ദര്‍ശിച്ചു
backup
December 14 2016 | 03:12 AM
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരപ്പന്തല്‍ മനുഷ്യാവകാശ കമ്മിഷന് അംഗം ജസ്റ്റിസ് മോഹന്‍ദാസ് സന്ദര്‍ശിച്ചു.
വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം നേരില്‍കണ്ട് പരിഹാരം കാണുന്നതിന് വേണ്ടിയാണ് മനുഷ്യാവകാശ സമിതിയുടെ നിര്‍ദേശപ്രകാരം സമരപ്പന്തലിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
മേല്‍നടപടികള്‍ കൈക്കൊള്ളുമെന്നും ജസ്റ്റിസ് മോഹന്‍ദാസ് അറിയിച്ചു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോണി പാറ്റാനി, ദയാല്രാജ് എന്നിവരും സമരപ്പന്തലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."