നോട്ട് നിരോധനം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം
ന്യൂഡല്‍ഹി: നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
നോട്ട് പ്രതിസന്ധിയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടർന്ന് 12 മണി വരെ സഭാനടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.
അഗസ്തവെസ്റ്റ്‌ലാന്റ് വിഷയമുയര്‍ത്തി ബി.ജെ.പി കോണ്‍ഗ്രസിനെ പിടിച്ചുലക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണവും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.
നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചര്‍ച്ചകളില്‍ പങ്കെടുത്ത് മറുപടി പറയണമെന്നതായിരുന്നു ശൈത്യകാല സമ്മേളനത്തിന്റെ ആരംഭം മുതല്‍ പ്രതിപക്ഷ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും സഭയിലുണ്ടാകുമെന്നും പ്രതിപക്ഷം അനുവദിച്ചാല്‍ സംസാരിക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."