HOME
DETAILS
MAL
പ്രദേശവാസികള്‍ ഇന്ന് താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തും
backup
December 14 2016 | 04:12 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുപ്പിനതിരേ പ്രദേശവാസികള്‍ ഇന്ന് താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തും. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പിന്‍വലിക്കുക, രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവില 9.30 ന് കോടങ്ങാട് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പരിസ്ഥിതി മനുഷ്യാവകാശ പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്യും.
എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. കൊണ്ടോട്ടി നഗരസഭ, പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും. അനാവശ്യമായ വികസനത്തിന് പ്രദേശത്തെ ഒരിഞ്ച് ഭൂമിപോലും വിട്ടുനല്‍കില്ലെന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാര്‍ രംഗത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."