HOME
DETAILS
MAL
പ്രാവുകള്‍ ചത്തനിലയില്‍; രണ്ടു കൂടുകളും തകര്‍ത്തു
backup
December 14 2016 | 04:12 AM
എടപ്പാള്‍: പ്രാവുകളെ ചത്ത നിലയില്‍ ക@െണ്ടത്തി. രണ്ടുകൂടുകളും തകര്‍ത്തു. എടപ്പാള്‍ പഴയ ബ്ലോക്കിന് സമീപത്തെ നിലം കടവില്‍ അബു താഹിര്‍ വളര്‍ത്തുന്ന എട്ട് പ്രാവുകളെയാണ് ഇന്നലെ രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. കൂട് തകര്‍ത്താണ് പ്രാവിനെ കൊന്നിട്ടുള്ളത്. 38 പ്രാവുകളുള്ളതില്‍ എട്ടെണ്ണത്തേയാണ് ചത്തനിലയില്‍ കണ്ട@ത്. ഇന്നലെ പുലര്‍ച്ചെ നാലോടെ പ്രാവുകളുടെ ശബ്ദംകേട്ട് പരിശോധിച്ചപ്പോഴാണ് സംഭവമറിഞ്ഞത്.
പ്രാവുകളുുടെ ദേഹത്തില്‍ ചോരപ്പാടുകള്‍ കണ്ട@തായി അബുതാഹിര്‍ പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന അബുതാഹിര്‍ ഉപജീവനത്തിനായി വളര്‍ത്തുന്നവയാണ് ഈ പ്രാവുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് പലയിടങ്ങളില്‍ നടന്ന സംഭവങ്ങളില്‍ കാടപക്ഷികളെയും കോഴികളേയും ചത്തനിലയില്‍ ക@െണ്ടത്തിയിരുന്നു.ഈ സംഭവത്തില്‍ കര്‍ഷകര്‍ നല്‍കിയ പരാതികളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."