ദേശീയപാതയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
പള്ളിക്കല്‍: ദേശീയപാത 66 കാക്കഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്കോര്‍പിയോ കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം. ഡ്രൈവറുള്‍പെടെ കാറിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. അപകടത്തില്‍ വൈദ്യുതി കാലും കമ്പികളും പൊട്ടി വീഴുകയും കാര്‍ ഭാഗികമായി തകരുകയും ചെയ്തു. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും പറശ്ശിനിക്കടവിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. വൈദ്യുതി കമ്പികള്‍ കാറിനു മുകളില്‍ പതിച്ചെങ്കിലും അപകടം നടന്നയുടനെ വൈദ്യുതി നിലച്ചതാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടം മൂലം കാക്കഞ്ചേരി, യു.കെ.സി, കോഴിപ്പുറം എന്നിവിടങ്ങളില്‍ രാവിലെ നിലച്ച വൈദ്യുതി ഉച്ചയോടെയാണ് പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബിയ്ക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ കേസെടുക്കാതെ വാഹനം വിട്ടുകൊടുത്തു. വാഹന ഉടമ ഇന്നലെ കെ.എസ്.ഇ.ബി ഓഫിസിലെത്തി അധികൃതര്‍ ആവശ്യപ്പെട്ട നഷ്ട പരിഹാര തുകയായ 15022 രൂപ കെ.എസ്.ഇ.ബിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."