പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് നാളെ തുറക്കും
പയ്യന്നൂര്‍: ഓവുചാല്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ട പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് നാളെ തുറക്കും. ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഓവുചാല്‍ നവീകരണത്തിനായി കഴിഞ്ഞ നാലിനാണു സ്റ്റാന്‍ഡ് അടച്ചിട്ടത്.
20ന് ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കുവാന്‍ സാധിക്കുമെന്നുപൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പ്രഖ്യാപിച്ചതിലും അഞ്ചു ദിവസം മുമ്പു നിര്‍മാണം പൂര്‍ത്തീകരിച്ചാണു ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കുന്നത്. ദിവസങ്ങളായി ടൗണില്‍ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുകയും ബസുകള്‍ തേടിയുള്ള നെട്ടോട്ടം ടൗണില്‍ എത്തുന്നവരെ ഏറെ വലക്കുകയും ചെയ്തിരുന്നു.
ജനുവരി 15 ഓടെ ടൗണിലെ ഓവുചാല്‍ നിര്‍മാണം മുഴുവനായും പൂര്‍ത്തിയാക്കും.
ഇതിനു ശേഷം സെന്‍ട്രല്‍ ബസാറിലെ കരിഞ്ചാമുണ്ടി അറ മുതല്‍ കൊറ്റി റെയില്‍വേ മേല്‍പ്പാലം വരെ റോഡില്‍ മെക്കാഡം ടാറിങ് ആരംഭിക്കും.
ജനുവരി 31 ഓടെ ടാറിങ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."