HOME
DETAILS

ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് ചെളിക്കുണ്ട്: ദുരിതംപേറി ജനങ്ങള്‍

  
backup
December 14 2016 | 05:12 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d

വടക്കാഞ്ചേരി: നഗരസഭയിലെ ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് മഴയൊന്ന് നിലത്ത് വീണതോടെ ചെളിക്കുണ്ടായി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ടാര്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ട് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും പ്രശ്‌ന പരിഹാരത്തിന് നഗരസഭ ഒരു നടപടിയും കൈകൊണ്ടിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇന്നലെ ശക്തമായി മഴ പെയ്തതോടെ ഈ കുഴിയില്‍ മുഴുവന്‍ മലിന ജലം കെട്ടി നില്‍ക്കുകയും ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ ആര്‍ക്കും നടന്ന് പോകാന്‍ പോലും കഴിയാത്ത സാഹചര്യം ഉടലെടുക്കുകയുമായിരുന്നു.
വെള്ള കെട്ടിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് മലിനജലം തെറിക്കുന്ന അവസ്ഥയും ഉണ്ടായി. ബസ് സ്റ്റാന്‍ഡിനുള്ളിലെ കടകളിലേക്കും വെള്ള മെത്തി. തകര്‍ന്ന് കിടക്കുന്ന ബസ് സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമ്പോഴും അധികൃതര്‍ തികഞ്ഞ മൗനത്തിലാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
സ്റ്റാന്‍ഡിനുള്ളിലെ ജീര്‍ണാവസ്ഥയിലായ കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടം നിരന്തര ജനകീയാവശ്യത്തെ തുടര്‍ന്ന് പൊളിച്ച നഗരസഭ അതിന്റെ അവശിഷ്ടങ്ങള്‍ അവിടെ നിന്ന് മാറ്റാന്‍ പോലും തയ്യാറായിട്ടില്ല. ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ച് കിടക്കാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  20 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago