HOME
DETAILS

ജീവിത സായാഹ്നത്തില്‍ ഏകാന്തയായ വൃദ്ധ തണല്‍ തേടുന്നു

  
backup
December 14 2016 | 05:12 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b4%be

മാള: ജീവിത സായാഹ്നത്തില്‍ ഏകാന്തതയുടെ തുരുത്തില്‍ അകപ്പെട്ടുപോയ വൃദ്ധ തണല്‍ തേടുന്നു. പുത്തന്‍ചിറ പാനികുളം പരേതരായ തോമസ് ചെര്‍ച്ചി ദമ്പതികളുടെ മകളായ ലിസി (69)യാണ് വാര്‍ധക്യത്തില്‍ അത്താണി നഷ്ടപ്പെട്ട് ഏകാന്ത പഥികയായി തീര്‍ന്നത്. അനുജത്തി അംബിക യോടൊപ്പമായിരുന്നു ലിസി താമസിച്ചിരുന്നത്. അസുഖ ബാധിതയായ അവരെ അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തതോടെയാണ് ലിസി തീര്‍ത്തും ഒറ്റപ്പെട്ടത്. മാതാപിതാക്കളുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെ മകളാണിവര്‍. മൂത്ത മകള്‍ തങ്കമണിയും, താഴെയുള്ളവരായ മേരിയും നേരത്തേ മരിച്ചു പോയി. ശേഷിക്കുന്ന സഹോദരി ഫിലോമിന ജില്ലയില്‍ ഒരു മഠത്തിലാണ് താമസിക്കുന്നത്. ഫോണ്‍ നമ്പരോ വിലാസമോ അറിയാത്തതിനാല്‍ അവരുമായി ബന്ധപ്പെടാനും കഴിയാത്ത സാഹചര്യമാണുള്ളത്. അര ഏക്കറോളം വരുന്ന ഭുമിയില്‍ തകര്‍ച്ചാഭീഷണിയുള്ള ഓടിട്ട വീട്ടിലാണ് ലിസിയുടെ താമസം. അനുജത്തി ഫിലോമിനക്കും തനിക്കുമായി ദൈവം തന്ന ഈ ഭൂമി എന്തിനാണെന്നാണ് ലിസി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വീണ് കൈക്ക് പരുക്കേറ്റതോടെയാണ് ജീവിതത്തിന് അത്താണി വേണമെന്ന തോന്നലുണ്ടായത്. വയസ്സായ തനിക്കാരാണ് താങ്ങുംതണലുമാവുകയെന്നും ഇവര്‍ പരിതപിക്കുന്നു. കാട്കയറിയ വിട്ടുവളപ്പ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഭയമെന്ന വികാരം നഷ്ടപ്പെട്ട ഇവര്‍ ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന വീട്ടില്‍ രാപകല്‍ തനിച്ചാണ് കഴിയുന്നത്. ആഹാരമൊക്കെ തനിയെ പാകം ചെയ്യും. എന്നാല്‍ അരിയൊഴികെ ഒന്നും പുറത്ത് നിന്ന് വാങ്ങുന്നില്ല. പുത്തന്‍ചിറ കുണ്ടായി റോഡില്‍ നിന്നും അല്‍പം ഉള്ളിലേക്ക് മാറിയാണ് ഇവരുടെ ഭവനം. തൊട്ടടുത്ത് അയല്‍വാസികള്‍ ഇല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ആരും കടന്ന് ചെല്ലാത്ത ഈ വീട്ടില്‍ അസുഖബാധിതയായി കിടന്നാല്‍ എന്താകുമെന്ന ചിന്തയും ഇവരെ അലട്ടുന്നുണ്ട്. വല്ലപ്പോഴും മാത്രം പുറത്തു വരുന്ന പ്രകൃതമാണിവര്‍ക്കുള്ളത്.വീട്ടിലേക്ക് കടന്ന് ചെല്ലാന്‍ നാട്ടുകാരില്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും പുറത്തറിയാന്‍ സാധ്യതയില്ല എന്ന ദുരവസ്ഥയിലാണിപ്പോള്‍ വൃദ്ധ. തന്നെ സംരക്ഷിക്കാന്‍ ആരെങ്കിലും തയാറായാല്‍ അവരോടൊപ്പം വരാന്‍ ലിസി തയാറാണ്. എന്നാല്‍ അത് സുരക്ഷിതമായ കരങ്ങളാവണം എന്ന പ്രാര്‍ത്ഥനയാണിവര്‍ക്കുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  38 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago