മോദി സര്‍ക്കാര്‍ തലകുത്തി നിന്ന് ശ്രമിച്ചാലും ഏക സിവില്‍ കോഡ് നടപ്പിലാകില്ല: കെ.മുരളീധരന്‍
കരുനാഗപ്പള്ളി: ന്യൂനപക്ഷ സമുദായങ്ങളുടെ മേല്‍ കടന്നു കയറി ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തലകുത്തി നിന്നാലും അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍ നബിദിന റാലിയോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സ്വാതന്ത്രവും വ്യക്തിസ്വാതന്ത്രവും ഉള്ള നാടാണ് ഇന്ത്യ.ഏക സിവില്‍ കോഡ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.ഇത് യാതൊരു കാരണവശാലും അംഗീകരിച്ച് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് ഏഴുമണിക്ക് വന്ദന ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എ ജവാദ് സ്വാഗതമാശംസിച്ചു.കെ.സി വേണുഗോപാല്‍ എം.പി, ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ, കെ.സി. രാജന്‍, പി.ആര്‍. വസന്തന്‍, കെ.പി .മുഹമ്മദ്, എം.എ ആസാദ് ഖലീലുദ്ദീന്‍ പൂയപ്പള്ളി എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് അഞ്ചിന് പുതിയകാവില്‍ നിന്നും താലൂക്കിലെ 34 ജമാഅത്തുകളില്‍ നിന്നും പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജാഥ സമ്മേളന വേദിയില്‍ എത്തിയതിന് ശേഷമായിരുന്നു സമ്മേളനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."