വീട് ഇടിഞ്ഞുവീണ് മൂന്ന് പേര്‍ക്ക് പരുക്ക് അഞ്ചുവയസുകാരനുമായി മാതാവ് ഓടിരക്ഷപെട്ടു
ചെറുതോണി: വീട് ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അഞ്ചുവയസ്സുകാരനും അമ്മയും ഓടിരക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് 12 ന് ഇടുക്കി കഞ്ഞിക്കുഴി ചുരുളി ആല്‍പ്പാറയിലാണ് സംഭവം. അപകടത്തില്‍ മുഞ്ഞനാട്ട് ബേബി ജോസഫ്(60), ഭാര്യ എല്‍സി(55), മകന്‍ റിന്‍സ്(35)എന്നിവര്‍ക്കാണ് പരുക്കേറ്റത്. റിന്‍സിന്റെ ഭാര്യയും അഞ്ച് വയസുകാരന്‍ മകനും വീടിനുള്ളില്‍ നിന്ന് മുറ്റത്തേക്ക് ഓടിയിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവ സമയത്ത് മഴയുണ്ടായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്നത് കണ്ട് റിന്‍സിന്റെ ഭാര്യ സമീപത്തിരുന്ന കുട്ടിയുടെ കൈക്ക് പിടിച്ച് പുറത്തേയ്ക്ക് ഓടുകയായിരുന്നു. മറ്റുളളവര്‍ ഓടി മാറുന്നതിന് മുമ്പ് വീടിന്റെ മേല്‍ക്കൂര സഹിതം നിലംപതിച്ചു.
ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി വീടിനുളളില്‍ കുടുങ്ങിയവരെ രക്ഷപെടുത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇടുക്കി ഫയര്‍ഫോഴ്‌സും കഞ്ഞിക്കുഴി പൊലിസും സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു. വീടിന്റെ ഭിത്തി സിമന്റ് ഇഷ്ടികയും മേല്‍ക്കൂര ഓട് മേഞ്ഞതുമായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."