ചേകാടിയില്‍ ഏക്കറുകണക്കിന് വയലുകള്‍ തരിശായി കിടക്കുന്നു
പുല്‍പ്പള്ളി: ഒരുകാലത്ത് വയനാടിന്റെ നെല്ലറയായിരുന്ന ചേകാടിയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി കൃഷി ചെയ്യാതെ ഏക്കറുകണക്കിന് വയലുകള്‍ തരിശായി കിടക്കുന്നു. പല വ്യക്തികളുടെയും കൈകളിലായാണ് ഇത്തരത്തില്‍ നെല്‍വയലുകളുള്ളത്. വന്യമൃഗ ശല്യവും ജലസേചന സൗകര്യങ്ങളുടെ കുറവും ജോലിക്കാരില്ലാത്തതുമാണ് വയലുകള്‍ തരിശിടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
ഉല്‍പാദിക്കുന്ന നെല്ലിന് വിലയില്ലാതായതും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രധാന കാരണമായി. കൃഷി വകുപ്പോ, മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ കര്‍ഷകരെ സഹായിക്കാന്‍ തയ്യാറായാല്‍ തരിശായ ഭൂമിയില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാണ്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയരാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വനം വകുപ്പ് കൂടി ഇക്കാര്യത്തില്‍ സഹകരിച്ചാല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഫെന്‍സിങ് ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതുമാണ്. നബാര്‍ഡും ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് വേണ്ട നടപടികളെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം തരപ്പെടുത്താന്‍ സംവിധാനമൊരുക്കണം. മാതൃകാ പ്രൊജക്ടുകള്‍ വച്ച് പദ്ധതി നടപ്പാക്കാന്‍ കഴിയും. സന്നദ്ധരായ യുവകര്‍ഷകരെ കണ്ടെത്തി സര്‍ക്കാരും ജില്ലാ ഭരണകുടവും ആത്മാര്‍ഥമായി സഹകരിച്ചാല്‍ ഇത്തരം ഭൂമിയില്‍ നെല്‍കൃഷി ആരംഭിക്കാന്‍ കഴിയും. കൃഷി വകുപ്പാണ് ഇക്കാര്യങ്ങളില്‍ പ്രാരംഭ നടപടികള്‍ സ്വീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."