ജലനിധിയില്‍ അവസരം
സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രോജക്റ്റ് മാനെജ്‌മെന്റ് യൂണിറ്റില്‍ ഒഴിവുള്ള റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍/ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : പത്തു വര്‍ഷം ഗ്രാമീണവികസനം/ജലവിതരണ മേഖലയില്‍ പ്രവൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജലനിധി വെബ്‌സൈറ്റ് (www.jalanidhi.kerala.gov.in) സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ജനുവരി ഏഴ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."