ഒന്നാം സീസണിന്റെ ആവര്‍ത്തനം: ഫൈനലില്‍ വീണ്ടും കേരളാ- കൊല്‍ക്കത്ത പോരാട്ടം
ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചതോടെ ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഒന്നാം സീസണിന്റെ തനിയാവര്‍ത്തനമാവുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉടമകളായ ടീമിനാണ് ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ളതും. ഇനി ആരാധക ലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പോരാട്ടത്തില്‍ മഞ്ഞപ്പട കപ്പില്‍ മുത്തമിടേണ്ടിയിരിക്കുന്നു.
കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം അനായാസമായിരുന്നെങ്കിലും കേരളത്തിന്റെ ഫൈനല്‍ പ്രവേശം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ഭാഗ്യത്തിന്റെയും വഴിയേയുണ്ടായതാണ്.
കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ കേരളം ഡല്‍ഹിക്കെതിരെ വിജയം കൊയ്‌തെങ്കിലും ഇന്നു ഡല്‍ഹിയില്‍ നടന്ന മത്സരം നിര്‍ണായകമായിരുന്നു. വിടില്ലെന്ന മട്ടിലുള്ള ഡല്‍ഹിയുടെ കളിയും ആക്രമണ ശൈലിയും കളിയിലുടനീളം കേരളത്തിനെ ശരിക്കും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.
Read More... ഡല്‍ഹിയില്‍ കേരളത്തിന്റെ ബ്ലാസ്റ്റ്: ഷൂട്ടൗട്ടില്‍ വിജയം കണ്ട് കേരളം ഫൈനലില്‍
ആദ്യ പകുതിയില്‍ തന്നെ കളിയിലെ ലീഡ് ഡല്‍ഹി പിടിച്ചപ്പോള്‍ അഗ്രഗേറ്റ് ഗോള്‍ നിലയില്‍ സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒരു ഗോളും നേടിയില്ല. ഇതോടെ അരമണിക്കൂര്‍ നേരം അധികം കളിപ്പിച്ചു. ഇവിടെയും കനത്ത ആക്രമണമാണ് ഡല്‍ഹിയുടെ ഭാഗത്തുനിന്നുണ്ടായത്.
പക്ഷെ, കേരളത്തിന്റെ ഗോളി സന്ദീപ് നന്ദിയുടെ കാരിരുമ്പ് പോലുള്ള കൈകള്‍ പന്തിനെ പുറത്തു തന്നെ നിര്‍ത്തി. പിന്നെ കളി ഷൂട്ടൗട്ടിലേക്കു നീങ്ങുന്നതാണു കണ്ടത്. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ഭാഗ്യം തെളിഞ്ഞു. ഡല്‍ഹിയുടെ പൂര്‍ണ പതനമായിരുന്നു ഓരോ കിക്കിലും കണ്ടത്. എന്നാല്‍ കേരളം ഓരോ കിക്കിലും അത്യാവേശം പകര്‍ന്നു. ഈ വിജയത്തിന് സന്ദീപ് നന്ദിക്കാണ് കേരളത്തിന്റെ ആരാധക ലക്ഷങ്ങളുടെ നന്ദിയെന്ന കാര്യത്തില്‍ സംശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."