HOME
DETAILS
MAL
പദ്ധതി വിനിയോഗം: മലപ്പുറം നഗരസഭ സംസ്ഥാനത്ത് രണ്ടാമത്
backup
December 14 2016 | 20:12 PM
മലപ്പുറം: വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ മലപ്പുറം നഗരസഭ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്. സാമ്പത്തിക പ്രതിസന്ധിമൂലം 2016-17 വര്‍ഷ പദ്ധതി വിനിയോഗം സംസ്ഥാന വ്യാപകമായി പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ച് മലപ്പുറം നഗരസഭ വികസന പദ്ധതി വിനിയോഗത്തില്‍ രണ്ടാമതെത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയാണ് നിലവില്‍ പദ്ധതി വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമത്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ 22.68 ശതമാനമാണ് മലപ്പുറം നഗരസഭയുടെ പദ്ധതി വിനിയോഗ നില. ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സാങ്കേതിക അനുമതി നേടിയെടുക്കുന്നതിലും മലപ്പുറം നഗരസഭ സംസ്ഥന തലത്തില്‍ മുന്നിലാണ്.
നഗരസഭയുടെ മൂന്നു പദ്ധതികള്‍ക്കു മാത്രമാണ് ഇനി സാങ്കേതി അംഗീകാരം ലഭിക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."