മക്കരപ്പറമ്പ് രാമപുരം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു
രാമപുരം: മങ്കട മണ്ഡലത്തിലെ മക്കരപ്പറമ്പ് രാമപുരം ബൈപ്പാസ് യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാറിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയാണ് ബൈപ്പാസ് നിര്‍മാണം ഏറ്റെടുത്ത് നടത്തുകയെന്നും ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. മക്കരപ്പറമ്പ് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ എം.എല്‍.എ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മക്കരപ്പറമ്പ് ബൈപ്പാസിനുള്ള കരട് രൂപ രേഖ തയാറാക്കുന്നതിന് ബന്ധപ്പെട്ട കരാറുകാരെ ക്ഷണിക്കുന്നതിനുള്ള നടപടി നാഷണല്‍ ഹൈവേ അധികൃതര്‍ സ്വീകരിച്ച് വരികയാണ്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍യില്‍ നിന്നും മൂന്ന് റോഡുകള്‍കൂടി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ആകെയുള്ള നാല് പദ്ധതികളുടെ മുന്‍ഗണനാ ലിസ്റ്റില്‍ മക്കരപ്പറമ്പ് ബൈപ്പാസ് ഒന്നാം സ്ഥാനത്താണ്. പദ്ധതി കരാറുകാര്‍ ഏറ്റെടുത്താല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകും. കോഴിക്കോട്പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കനുഭവിക്കുന്ന പ്രധാന ടൗണുകളിലൊന്നാണ് മക്കരപ്പറമ്പ് അങ്ങാടി. ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ ഗതാതതക്കുരുക്കഴിയുന്നതോടൊപ്പം മക്കരപ്പറമ്പ് ടൗണ്‍ വികസനത്തിനും ആക്കംകൂട്ടുമെന്നാണ് വിലയിരുത്തല്‍. പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തതിനാല്‍ നിര്‍മാണവും സ്ഥലമേറ്റെടുപ്പും വേഗത്തിലാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."