ഫോറസ്റ്റ് സ്റ്റേഷനുകളില്‍ വയര്‍ലെസ് സംവിധാനമായി
കരുളായി: വനമേഖലയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ര@് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് വയര്‍ലെസ് സംവിധാനമൊരുക്കി. പൊലിസിനും മറ്റ് സേനകള്‍ക്കും ഉ@ായിരുന്ന ഇത്തരം സംവിധാനങ്ങള്‍ സാധാരണ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിലവില്‍ ഉ@ായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പില്‍ ഈ സംവിധാനം ഉ@ായിരുന്നെങ്കിലും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. ഈ സംവിധാനമാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് വീ@ും പുന:സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളിലെ മുഴുവന്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലും വയര്‍ലെസ് സംവിധാനം ഒരുക്കിയിട്ടു@്. മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന കരുളായി റെയ്ഞ്ചില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കവറേജ് ലഭിക്കുന്ന ഒരു ബൂസ്റ്ററിനു കീഴില്‍ നാല് ബേസ് സ്റ്റേഷനുകളിലാണ് സംവിധാമൊരുക്കിയിട്ടുള്ളത്. കൂടാതെ ഓരോ സ്‌റ്റേഷനുകളിലും 15 ലധികം വാക്കിടോക്കിയും നല്‍കിയിട്ടു@്. ഡി.എഫ്.ഒമാര്‍, റെയ്‌ഞ്ചോഫിസര്‍മാര്‍ എന്നിവരുടെ നിലവിലെ വാഹനങ്ങള്‍ ഒഴിവാക്കി അത്യാധുനിക സംവിധാനങ്ങള്‍ ഘടിപ്പിക്കാവുന്ന വാഹനങ്ങളും നല്‍കിയിട്ടു@്. വയര്‍ലെസ് സംവിധാനം ഘടിപ്പിക്കാനാവുന്ന ഇന്നോവ കാര്‍ ഡി.എഫ്.ഒ മാര്‍ക്കും, മഹിന്ദ്ര താര്‍ വാഹനം റൈഞ്ചോഫിസര്‍മാര്‍ക്കും നല്‍കി. വനം സ്‌റ്റേഷനുകളിലെ വാഹനങ്ങളിലും വയര്‍ലെസ് സെറ്റ് സ്ഥാപിച്ചു. വനത്തില്‍ പോവുന്ന വനം ജീവനക്കാരുടെ പക്കല്‍ വയര്‍ലെസ് സെറ്റ് നിര്‍ബന്ധമായും കെവശം വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."