വഖ്ഫ് ബോര്‍ഡ് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
പറപ്പൂര്‍: തര്‍ബിയത്തുല്‍ ഇസ്‌ലാം സംഘം ഭരണസമിതിയെ വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഐ.യു മദ്‌റസ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.യു.പി സ്‌കൂള്‍, ഐ.യു ആര്‍ട്‌സ് കോളജ് എന്നിവയുടെ നിയന്ത്രണമുള്ള സമിതിയിലേക്ക് മഹല്ലിലെ 894 പുരുഷ വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശം. 655 പേര്‍ വോട്ടു ചെയ്തു. വഖ്ഫ് ബോര്‍ഡ് റിട്ട.മേഖല ഓഫിസര്‍ കെ.കെ മുഹമ്മദ് വരണാധികാരിയായിരുന്നു.
രണ്ടു പാനലുകളിലായാണ് വഖഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടാം പാനലിലെ ഭാരവാഹികള്‍ 20 വോട്ടിന്റെ വ്യത്യാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനകാലഘട്ടം മുതല്‍ തന്നെ മദ്‌റസയും മദ്‌റസാ പരിധിയിലെ ഭൂരിപക്ഷം ജനങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ അംഗീകരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതേസമയം മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് പാനല്‍ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമസ്ത പാനല്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്ത വന്നത് ശരിയല്ല. സമസ്തയുടെ ആശയാദര്‍ശങ്ങള്‍ തുടര്‍ന്നു വരുന്ന നിലപാടുകളില്‍ യാതൊരു മാറ്റവും പ്രദേശവാസികള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നും സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും തികച്ചും സൗഹാര്‍ദപരമായ മത്സരമാണ് മദ്‌റസാ കമ്മിറ്റിയിലേക്ക് നടന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."