അഫ്ഗാന്‍ ബാലന് സ്വപ്നസാക്ഷാത്കാരം ഒടുവില്‍ മുര്‍താസ മെസ്സിയെ കണ്ടു
ദോഹ: മെസ്സിയുടെ ജഴ്‌സിയുമണിഞ്ഞ് പന്തു തട്ടിയ അഫ്ഗാന്‍ ബാലന്‍ മുര്‍താസ അഹമ്മദിക്ക് സ്വപ്ന സാഫല്യം. ഒടുവില്‍ തന്റെ ഹീറോ ലയണല്‍ മെസ്സിക്കൊപ്പം ഫോട്ടോയെടുത്താണ് മുര്‍താസ സ്വപ്നം സാക്ഷാത്കരിച്ചത്. സൗഹൃദമത്സരത്തിനായി വന്ന മെസ്സിയെ കാണാന്‍ മാത്രമാണ് മുര്‍താസ ദോഹയിലെത്തിയത്.
ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പാടെ പിതാവ് മുഹമ്മദിനോട് മുര്‍താസയുടെ ആദ്യ ചോദ്യം മെസ്സിയുടെ വീടെവിടെയെന്നായിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു വശത്ത് മുര്‍താസ കാത്തുനിന്നു. ടീം അംഗങ്ങള്‍ക്കൊപ്പം എത്തിയ മെസ്സിയെ കണ്ടതോടെ മുര്‍താസ ആദ്യമേ കൈനീട്ടി
. ചിരിച്ചു കൊണ്ടാണ് ആ ബാലന്റെ കൈ മെസ്സി ചേര്‍ത്തുപിടിച്ചു. തന്റെ ആരാധകനായ മുര്‍താസയ്ക്ക് സ്വന്തം കൈയ്യൊപ്പിട്ട ജഴ്‌സിയും ഫുട്‌ബോളുമാണ് മെസ്സി സമ്മാനമായി നല്‍കിയത്. അവസരം ലഭിച്ചാല്‍ വീണ്ടും കാണാമെന്ന് മുര്‍താസയ്ക്ക് ഉറപ്പും നല്‍കി.
നേരത്തെ മെസ്സിയുടെ അര്‍ജന്റീന ജഴ്‌സിയുടെ കൂടണിഞ്ഞ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മുര്‍താസ പ്രശസ്തിയിലേക്കുയര്‍ന്നത്. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡി ലെഗസിയാണ് കുഞ്ഞു മുര്‍താസ ആഗ്രഹം സഫലീകരിക്കാന്‍ മുന്നില്‍ നിന്നത്. തന്റെ ഹീറോയെ കാണാന്‍ സാധിച്ചതില്‍ വളരെ ആഹ്ലാദമുണ്ടെന്ന് മുര്‍താസ പറഞ്ഞു. മത്സരത്തിനു മുന്‍പ് ടീമംഗങ്ങളെ അനുഗമിക്കുന്നവര്‍ക്കൊപ്പം ഇടംപിടിക്കാനും മുര്‍താസയ്ക്ക് സാധിച്ചു. അതും മെസ്സിക്കൊപ്പം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."