ഫോസിലുകളുടെ കഥ
ലാറ്റിന്‍ ഭാഷയില്‍ കുഴിച്ചെടുക്കുന്നത് എന്നര്‍ഥം വരുന്ന ഫോസിലം എന്ന പദത്തില്‍നിന്നാണ് ഫോസില്‍ എന്ന വാക്കിന്റെ വരവ്
ഭൂവല്‍ക്കത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകള്‍. (ളീശൈഹ)െ ഫോസിലുകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫോസില്‍ വിജ്ഞാനീയം. (ജമഹലീിീേഹീഴ്യ). പൗരാണിക ജീവികളുടെ അവശിഷ്ടങ്ങളാണ് ഫോസിലുകളെന്നു മനുഷ്യന്‍ മനസിലാക്കിയിട്ടു നാലുനൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അദൃശ്യ ശക്തികളുടെ പ്രവര്‍ത്തനഫലമായാണ് ഫോസിലുകളുണ്ടാകുന്നെന്നായിരുന്നു വിശ്വാസം. പൗരാണിക ജീവജാലങ്ങളുടെ ശരീരഭാഗ രൂപം ശിലാപാളികളിലോ കളിമണ്ണിലോ അവശേഷിക്കുന്നതും ഫോസിലായി കണക്കാക്കുന്നു. ജന്തുക്കള്‍ മരണപ്പെട്ടാല്‍ ശരീരഭാഗങ്ങള്‍ അഴുകിത്തുടങ്ങുമല്ലോ. എന്നാല്‍ ചില ഭാഗങ്ങള്‍ ഇങ്ങനെ നശിക്കാറില്ല. ഇവയാണ് ജീവികളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ജീവികളുടെ കാഠിന്യമേറിയ ശരീരഭാഗങ്ങളാണ് ഫോസിലുകളായിത്തീരുന്നതില്‍ മുഖ്യം. എല്ല്, പല്ല്, പുറംതോട് തുടങ്ങിയവ ഇവയില്‍പ്പെടും. ഇവ പ്രകൃതി പ്രതിഭാസങ്ങളില്‍പ്പെട്ടു പല ഭാഗങ്ങളിലെത്തുകയും അവയില്‍ ചിലഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഫോസിലുകള്‍ ഭൂവല്‍ക്കത്തില്‍
അവശേഷിക്കുന്ന വിധം
=മഞ്ഞുപാളികളില്‍ കുരുങ്ങിപ്പോയവ
=മരക്കറകളില്‍ കുരുങ്ങിപ്പോയവ
=മണ്ണിന്റേയോ പാറയുടേയോ അടരുകള്‍ക്കിടയില്‍ കുരുങ്ങിപ്പോയവ
=അഗ്നിപര്‍വത അവശിഷ്ടങ്ങളില്‍ കുരുങ്ങിപ്പോയവ
=സമുദ്രത്തിന്റെ അടിഭാഗത്തുള്ള മണലുകളില്‍ കുരുങ്ങിപ്പോയവ
പ്രായനിര്‍ണയവും
യുറേനിയവും
റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ പ്രായനിര്‍ണയം നടത്തുന്ന കാര്യം കൂട്ടുകാര്‍ക്കറിയാമല്ലോ. ഭൂമിയുടെ അകക്കാമ്പിലെ ഉന്നത താപത്തിനു കാരണക്കാരായ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഭൂവല്‍ക്കത്തില്‍ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഐസോടോപ്പ് എന്ന പേരിലായിരിക്കും ഇവ പ്രശസ്തമായിട്ടുള്ളത്. ഐസോടോപ്പുകള്‍ അസ്ഥിരസ്വഭാവക്കാരാണ്. ആല്‍ഫാ, ബീറ്റാ, ഗാമാ കണങ്ങള്‍ ഉല്‍സര്‍ജിക്കപ്പെട്ട് ഇവയുടെ ന്യൂക്ലിയസിനു കാലക്രമേണ ജീര്‍ണനം സംഭവിക്കുകയും പുതിയൊരു വസ്തുവായി മാറുകയും ചെയ്യും. എന്നാല്‍ ഈ ജീര്‍ണനം കൊണ്ട് ചില ഉപകാരങ്ങളുണ്ട്. പ്രായനിര്‍ണയമാണ് ഇതില്‍ മുഖ്യം. ഐസോടോപ്പുകള്‍ ഉപഗോയിച്ച പ്രായം നിര്‍ണയിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ.
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭൂമിയില്‍ പാറകള്‍ രൂപം കൊണ്ടത്. ഇവയില്‍ അകപ്പെട്ട യുറേനിയം 238 എന്ന റേഡിയോ ഐസോടോപ്പ് മൂലകത്തിന് കാലപ്പഴക്കത്താല്‍ ജീര്‍ണനം സംഭവിച്ച് ലെഡ് 206 എന്ന മൂലകമായി വരും. കാലപ്പഴക്കം എന്നു പറഞ്ഞാല്‍ ഏതാണ്ട് 451 കോടി വര്‍ഷങ്ങള്‍ വേണം യൂറേനിയം 238 അതിന്റെ അര്‍ധായുസിലെത്താന്‍.
ഒരു ഐസോടോപ്പ് പകുതിയായി ചുരുങ്ങാന്‍ ആവശ്യമായ സമയമാണ് അര്‍ധായുസ്. ഉദാഹരണത്തിന്, ഭൂമിയില്‍ പാറകള്‍ രൂപപ്പെടുന്ന സമയത്ത് നൂറു ഗ്രാം യുറേനിയം 238 ഉണ്ടായിരുന്നെങ്കില്‍ ഇത് അമ്പത് ഗ്രാമായി ചുരുങ്ങാന്‍ ആവശ്യമായ സമയമാണ് അര്‍ധായുസ്. യൂറേനിയം 238 പോലെ യുറേനിയത്തിന്റെ മറ്റൊരു ഐസോടോപ്പാണ് യുറേനിയം 235. ഇവയുടെ അര്‍ധായുസായ 71 കോടി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ലെഡ് 207 ആയിമാറും. യുറേനിയം നിക്ഷേപത്തിന്റെ 99.28 ശതമാനവും യുറേനിയം 238 ആണ്.
ഫോസിലുകളും
പ്രായനിര്‍ണയവും
ഫോസിലുകള്‍ പൗരാണിക കാലത്തിന്റെ അവശിഷ്ടങ്ങളായതിനാല്‍ത്തന്നെ ഫോസിലുകളുടെ പ്രായനിര്‍ണയം ഗവേഷകര്‍ക്കിടയില്‍ പലപ്പോഴും വെല്ലുവിളിയായി മാറാറുണ്ട്. പല അവസരങ്ങളിലും ഫോസിലുകളുടെ പ്രായം കണക്കാക്കാനായി യുറേനിയം ഐസോടോപ്പ് ഉപയോഗിക്കാറില്ല. ഫോസിലുകളില്‍ യുറേനിയത്തിന്റെ സാന്നിധ്യമുണ്ടാകാത്തതിനാലാണ് ഇത്. ഫോസിലുകള്‍ കാണപ്പെടുന്ന പാറകളുടെ പ്രായം കണക്കാക്കലാണ് ഇതിനു പോംവഴിയെങ്കിലും പലപ്പോഴും ഫോസിലുകള്‍ പാറകള്‍ക്കൊപ്പം കാണപ്പെടാറില്ല. മാത്രമല്ല കാലഗണനയില്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ വ്യത്യാസവും അനുഭവപ്പെടാറുണ്ട്. കാര്‍ബണ്‍ 14, പൊട്ടാസ്യം 40 തുടങ്ങിയ ഐസോടോപ്പുകള്‍ പ്രായനിര്‍ണയത്തിനായി ഉപയോഗിക്കാറുണ്ട്. ഫോസില്‍ സാമ്പിളിലടങ്ങിയ ഫ്‌ളൂറിന്റെ അളവ് പരിശോധനവിധേയമാക്കിയും പ്രായം നിര്‍ണയിക്കാറുണ്ട്.
ആര്‍ക്കിയോപ്‌ടെറിക്‌സ്
(മൃരവലീുലേൃ്യഃ)
പക്ഷികളുടേയും ഉരഗങ്ങളുടേയും സ്വഭാവം പ്രകടിപ്പിക്കുന്ന ഫോസിലുകളാണ് ആര്‍ക്കിയോപ്‌ടെറിക്‌സ്. ജര്‍മനിയിലെ ബവേറിയയില്‍നിന്നാണ് ഇവയുടെ പൂര്‍ണരൂപത്തിലുള്ള അസ്ഥികൂടം ലഭിച്ചത്.
ജുറാസിക് കാലയളവിലാണ് ഇവ ജീവിച്ചിരുന്നത് ഏതാണ്ടു പതിനാലു കോടി വര്‍ഷമാണ് ഇവയുടെ പ്രായമെന്നു കണക്കാക്കിയിട്ടുണ്ട്. ഇവയുടെ വാലില്‍ ഉരഗങ്ങളെപ്പോലെ ധാരാളം കശേരുക്കളുണ്ട്. ഇവയുടെ വായില്‍ പല്ലുകളും വാലില്‍ തൂവലുകളുമുണ്ട്. ഉരഗങ്ങളില്‍നിന്നു പരിണാമങ്ങള്‍ക്ക് വിധേയമാണെങ്കിലും ഇവയെ പൂര്‍ണഘടനയുള്ള പക്ഷിയെന്നു പറയാന്‍ സാധിക്കില്ല. ഉരഗങ്ങളുടേയും പക്ഷികളുടേയും സ്വഭാവം പ്രകടമാക്കുന്ന ഇവയ്ക്ക് മുമ്പും ശേഷവുമുള്ള ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെസ്പറോര്‍ണിസ് എന്നയിനം ഫോസില്‍ ആര്‍ക്കിയോപ്‌ടെറിക്‌സിനു ശേഷമുള്ള വിഭാഗമാണ്. ഇവയ്ക്ക് നീണ്ട വാലും വാലില്‍ തൂവലുകളും ഇല്ല. എന്നാല്‍ ആര്‍ക്കിയോപ്‌ടെറിക്‌സിനെപ്പോലെ വായില്‍ പല്ലുകളുണ്ട്.
ഫോസിലും ഫോസില്‍
ഇന്ധനങ്ങളും
ഒരു കാലത്ത് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണല്ലോ ഫോസില്‍ ഇന്ധനങ്ങള്‍ രൂപപ്പെടുന്നത്. ഭൂമിക്കടിയില്‍ വായു സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെത്തിപ്പെടുന്ന
സസ്യങ്ങള്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തന ഫലമായി ജീര്‍ണിക്കുകയും പദാര്‍ഥം താപസമ്മര്‍ദ്ദമേറ്റ് ലിഗ്‌നൈറ്റായി മാറുകയും പിന്നീട് കല്‍ക്കരിയായി മാറുകയും ചെയ്യുന്നു. ചരിത്രാതീത കാലത്തെ സമുദ്രജീവികള്‍, ആല്‍ഗകള്‍, പ്ലവകങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ചെളിയുമായി ചേര്‍ന്ന് കിടന്നിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഈ അവശിഷ്ടങ്ങളുടെ മുകളില്‍ ചെളിയും മണലും ആവരണം തീര്‍ത്തു. ഇതോടെ ഓക്‌സിജനുമായുള്ള ബന്ധം നഷ്ടപ്പെട്ട അവശിഷ്ടങ്ങള്‍ക്കുമേല്‍ ഉന്നത താപനിലയും മര്‍ദ്ദവും രൂപപ്പെട്ടു. ശക്തമായ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി ഇവമെഴുകിന് തുല്യമായ കെറോജിന്‍ എന്ന വസ്തുവായി പരിണമിക്കുന്നു. കെറോജിന്‍ ആവശ്യമായ താപനിലയില്‍ കാറ്റജനിസിസ് വഴി ദ്രാവക-വാതക രൂപത്തിലുള്ള ഹൈഡ്രോകാര്‍ബണാകുകയും പിന്നീട് പെട്രോളിയമായി മാറുകയും ചെയ്യുന്നു. പെട്രോളിയത്തെ റിഫൈനറികളിലേക്കെത്തിച്ച് അംശിക സേദ്വനത്തിന് വിധേയമാക്കുന്നു. ഇങ്ങനെയാണ് നമുക്ക് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ലഭിക്കുന്നത്.
വൂളി മാമത്ത്
(ംീീഹഹ്യ ാമാാീവേ)
ഇന്നത്തെ ആനകളുടെ പൂര്‍വീകരായ മാമത്തുകളുടെ ഉപവിഭാഗമാണ് വൂളി മാമത്ത്. വടക്കെ അമേരിക്ക, റഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഈ വിഭാഗത്തില്‍പ്പെട്ട ഫോസിലുകള്‍ ലഭിച്ചിട്ടു@്. ആഫ്രിക്കന്‍ ആനയേക്കാള്‍ വലിപ്പവും ഭാരവും കൂടുതലുള്ള ഇവയുടെ ശരീരത്തില്‍ തൊലിയോടുചേര്‍ന്നു കിടക്കുന്ന വിധത്തിലുള്ള രോമങ്ങള്‍ തണുപ്പില്‍നിന്നു രക്ഷനേടാന്‍ സഹായിച്ചിരുന്നു. കാലാവസ്ഥവ്യതിയാനം, പകര്‍ച്ചാവ്യതിയാനം, മനുഷ്യരുടെ വേട്ടയാടല്‍ തുടങ്ങിയവ ഇവയുടെ വംശനാശത്തിനു കാരണമായി പറയപ്പെടുന്നു.
ആസ്ട്രാലോപിത്തക്കസ് സെഡിബ( അൗേെൃമഹീുശവേലരൗ െലെറശയമ). 2010 ല്‍ ദക്ഷിണാഫ്രിക്കയിലെ മാലപ്പ ഗുഹയില്‍വച്ച് കണ്ടെത്തിയ ആസ്ട്രാലോപിത്തക്കസ് സെഡിബയുടേതെന്നു കരുതപ്പെടുന്ന ഫോസില്‍ മനുഷ്യന്റെ പൂര്‍വീകനാണെന്നാണ് ഗവേഷകരുടെ വാദം. 1.98 ദശലക്ഷമാണ് ഫോസിലിനു കണക്കാക്കിയ പ്രായം. 2008ല്‍ ഫോസില്‍ ഗവേഷകനായ ലീ ബെര്‍ക്ഷറുടെ മകനായ ഒമ്പതു വയസുകാരന്‍ മാത്യുവാണ് ആദ്യമായി ആസ്ട്രാലോപിത്തക്കസ് സെഡിബയെ കണ്ടെത്തിയത്.
ഫോസില്‍ പഠനവും
ശാസ്ത്രജ്ഞരും
ഫോസില്‍ പഠനശാഖയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതിനു പിന്നില്‍ നിരവധി ശാസ്ത്രജ്ഞന്മാരുടെ സംഭാവനയുണ്ട്. ഇറ്റലിക്കാരനായ നീല്‍സ് സ്‌റ്റെന്‍സര്‍ ,ഫ്രഞ്ചുകാരനായ ജോര്‍ജ്ജ് കവിയര്‍, ഇംഗ്ലീഷുകാരനായ വില്യം സ്മിത്ത്, സിറ്റ്‌സര്‍ലന്‍ഡുകാരനായ ലൂയി അഗാസി തുടങ്ങിയവര്‍ ഈകൂട്ടത്തില്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."