HOME
DETAILS

കേരള സർവകലാശാല

  
backup
December 14 2016 | 22:12 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%bc%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2

 

ബി.എഡ് ഫലം
മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2017 ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മെഗാ പ്ലേസ്‌മെന്റ് ഫെയര്‍: രജിസ്‌ട്രേഷന്‍ ഇന്ന് കൂടി
പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 27ന് നടത്താനിരുന്ന മെഗാ പ്ലേസ്‌മെന്റ് ഫെയര്‍ 2017 ജനുവരി 14ന് കാര്യവട്ടം കാംപസില്‍ നടത്തും. നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്ന കോളജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും പുറമെ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഫെയറില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് സര്‍വകലാശാലയുടെ പ്ലേസ്‌മെന്റ് പോര്‍ട്ടലില്‍ (വേേു:.ുഹമരലാലി.േസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ഡിസംബര്‍ 15 വൈകുന്നേരം നാല് മണിവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

കൗണ്‍സലിങ്
സൈക്കോളജി കോഴ്‌സ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 100 രൂപ. കോഴ്‌സ് ഫീസ് 16500- രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (കേരള സര്‍വകലാശാല അംഗീകരിച്ചത്) കോഴ്‌സ് കാലാവധി ഒരു വര്‍ഷം.
ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23. താല്‍പര്യമുള്ളവര്‍ പി.എം.ജിയിലെ സി.എ.സി.ഇ..ഇ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2302523.

ലൈബ്രറി സയന്‍സ്
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നെടുമങ്ങാട് പനവൂര്‍ മുസ്‌ലിം അസോസിയേഷന്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി ആറുമാസം. യോഗ്യത പ്ലസ് ടു, പ്രീഡിഗ്രി ജയം. കോഴ്‌സ് ഫീസ് 7500- രൂപ. ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍. അപേക്ഷ കോളജിലെ തുടര്‍വിദ്യാഭ്യാസ യൂനിറ്റില്‍ നിന്നും ലഭിക്കും. അപേക്ഷാഫീസ് 110 രൂപ. അവസാന തീയതി ഡിസംബര്‍ 23. ഫോണ്‍. 0472-2867555, 7293973530.
യൂനിറ്ററി എല്‍.എല്‍.ബി സൂക്ഷ്മ പരിശോധന കേരള സര്‍വകലാശാല മേയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂനിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ഡിസംബര്‍ 16 മുതല്‍ 23 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി വൈകുന്നേരം മൂന്ന് മണിമുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ പുനര്‍മൂല്യനിര്‍ണ്ണയ വിഭാഗത്തില്‍ ഹാജരാകണം.

ടൈംടേബിള്‍
ഡിസംബര്‍ 16ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍) (2013 സ്‌കീം - സപ്ലിമെന്ററി - ഒരു വര്‍ഷ പരിപാടി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ
ഡിസംബര്‍ ആറിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കൗണ്‍സലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 19ന് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) കോളജിലും ലഭിക്കും.

പരിശീലനം
ഗാന്ധിയന്‍ പഠനകേന്ദ്രവും നാഷണല്‍ സര്‍വിസ് സ്‌കീമും സംയുക്തമായി വിവിധ തരം ജൈവ കേക്ക് നിര്‍മ്മാണത്തില്‍ ഡിസംബര്‍ 20, 21 തിയതികളില്‍ സൗജന്യ പരിശീലനം നടത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം സര്‍ട്ടിഫിക്കറ്റ് നല്‍കും. പി.എം.ജിയിലെ സര്‍വകലാശാല സ്റ്റുഡന്റ് സെന്ററില്‍ രാവിലെ 10 മണിമുതല്‍ നാല് മണിവരെയായിരിക്കും പരിശീലനം. താല്‍പര്യമുള്ളവര്‍ കോ-ഓര്‍ഡിനേറ്റര്‍, കേരള സര്‍വകലാശാല, ഗാന്ധിയന്‍ പഠനകേന്ദ്രം എന്ന വിലാസത്തിലോ 9447040831, 0471-2305663 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

പി.ജി ഡിപ്ലോമ കോഴ്‌സ്
നിയമപഠനവകുപ്പിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ നിയമവും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ പുതുതായി ആരംഭിക്കുന്ന പി.ജി ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. പത്മശ്രീ ഡോ.എ മാര്‍ത്താണ്ഡപിള്ള, ഡോ.എന്‍.കെ ജയകുമാര്‍, ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ആര്‍ രഘുനാഥന്‍, സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടറും ഡീനുമായ പ്രൊഫ. ഡോ. കെ.സി സണ്ണി, നിയമവകുപ്പ് മേധാവിയും മഹാത്മാഗാന്ധി സര്‍വകലാശാല ഡീനും, അംബേദ്കര്‍ ചെയറിന്റെ ഡയറക്ടറുമായ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ശ്രീമതി ആന്‍താനിയ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  37 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago