സി.പി.എം പാര്‍ട്ടിഗ്രാമങ്ങളില്‍ സര്‍വകക്ഷിസംഘത്തെ പ്രവേശിപ്പിക്കണം: ആര്.എസ്.എസ്
ന്യൂഡല്‍ഹി: വ്യാപക ആക്രമണങ്ങള്‍ നടക്കുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എം.പിമാരുടെ സര്‍വ്വകക്ഷി സംഘത്തെ പ്രവേശിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടു.
നിഷ്ഠുരമായ സി.പി.എം ആക്രമണങ്ങള്‍ നടന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുവാദം നല്‍കണമെന്നും ആര്.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. കേരളത്തിലെ അക്രമസംഭവങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊലിസ് തികഞ്ഞ നിഷ്ക്രിയത്വമാണ് സ്വീകരിക്കുന്നത്. എംപിമാരുടെ പ്രതിനിധിസംഘം പിണറായി പഞ്ചായത്തിലെത്തി സന്ദര്‍ശനം നടത്തിയാല്‍ രാജ്യത്തിന് സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."