നോട്ടു നിരോധനം: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രിം കോടതി. കോടിക്കണക്കിനു രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും ആഴ്ചയില്‍ 24000 രൂപയാണ് പിന്‍വലിക്കാവുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടം പോലെ നോട്ടുകള്‍ കിട്ടുന്നു. സാധാരണക്കാരന് നോട്ടിനായി കഷ്ടപ്പെടുകയാണെന്നും കോടതി പറഞ്ഞു.
സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ക്ക് ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഇപ്പോള്‍ ഇളവ് നല്കിയാല് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കും. 100 കോടി വരെ ആസ്തിയുള്ള ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിക്ഷേപിക്കാം,
സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. ഇവര്‍ക്കു ഡിസംബര്‍ 30 വരെ കാത്തുനില്ക്കാനാവില്ലേ?. സഹകരണസ്ഥാപനങ്ങള്‍ക്ക് ഇളവു നല്കിയാല് അതു കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിക്ക് എതിരാവില്ലേയെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."