''റിങ്ങിങ് ബെല്‍ നിലച്ചിട്ടില്ല, കൂടുതല്‍ ഫ്രീഡം 251 ഫോണുകള്‍ വിതരണം ചെയ്യും''
എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലേ, വെറും 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി കടന്നുവന്ന റിങ്ങിങ് ബെല്‍ എന്ന കമ്പനിയെ. ഫ്രീഡം 251 എന്ന ഫോണിനു വേണ്ടി പണം നല്‍കി ബുക്ക് ചെയ്തവര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്, എന്നെങ്കിലും ഫോണ്‍ എത്തുമെന്ന പ്രതീക്ഷയില്‍.
റിങ്ങിങ് ബെല്‍ കമ്പനി പൂട്ടിയെന്ന വാര്‍ത്ത വന്നതോടെയാണ് ഇപ്പോള്‍ പ്രസ്താവനയുമായി വന്നിരിക്കുന്നത്. റിങ്ങിങ് ബെല്‍ നിലച്ചിട്ടില്ലെന്നും കൂടുതല്‍ ഫ്രീഡം 251 ഫോണുകള്‍ തങ്ങള്‍ പുറത്തിറക്കുമെന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന ധര്‍ണ ഗോയെല്‍ രാജിവച്ചുവെന്ന കാര്യം സത്യമാണെന്ന് സമ്മതിച്ചിട്ടുണ്ട്. പകരം ഡയരക്ടറായിരുന്ന ആന്‍മോള്‍ ഗോയെല്‍ തല്‍സ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നും കമ്പനിയുടെ കാര്യങ്ങള്‍ നോക്കിവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
251 രൂപയ്ക്ക് ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനം കേട്ടതോടെ രാജ്യത്തുടനീളം നിരവധി പേരാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്. ഇതില്‍ 70,000 പേര്‍ക്ക് ഫോണ്‍ എത്തിച്ചുവെന്നാണ് കമ്പനി പറയുന്നത്. പശ്ചിമ ബംഗാള്‍, ഹരിയാന, ഹിമാചല്‍, ബിഹാര്‍, ഉത്തരാഖണ്ഡ്, ന്യൂഡല്‍ഹി, പഞ്ചാബ്, കശ്മീര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബുക്ക് ചെയ്തവര്‍ക്ക് എത്തിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ എല്ലാവര്‍ക്കും ഫോണ്‍ എത്തിക്കാനാവാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടായി.
ബുക്കിങ് ആരംഭിച്ചയുടനെ കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരുന്നു. ഇത് അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും എന്നാണ് നന്നാവുകയെന്ന് ഉറപ്പുപറയാനാവില്ലെന്നും കമ്പനി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."