ലാവ്‌ലിന്‍ കേസ്: റിവിഷന്‍ ഹരജിയില്‍ നാലുമുതല്‍ വാദം കേള്‍ക്കും
കൊച്ചി : ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതിയുടെ നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ ജനുവരി നാലു മുതല്‍ 12 വരെ ഹൈക്കോടതി തുടര്‍ച്ചയായി വാദം കേള്‍ക്കും.
ഇന്നലെ ഹരജി പരിഗണനയ്ക്കു വന്നപ്പോള്‍ സി.ബി.ഐയുടെയും എതിര്‍ കക്ഷികളായ പിണറായി വിജയനടക്കമുള്ളവരുടെയും അഭിഭാഷകരുടെ സമ്മതത്തോടെയാണ് സിംഗിള്‍ ബഞ്ച് റിവിഷന്‍ ഹരജി ജനുവരിയില്‍ വാദം കേള്‍ക്കാന്‍ മാറ്റിയത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം. ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കേസ്. എന്നാല്‍ ഈ കേസില്‍ 2013 നവംബറില്‍ തിരുവനന്തപുരത്തെ സി.ബി.ഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."