HOME
DETAILS

ബാങ്കുകളിലെ സംഘര്‍ഷം: സംരക്ഷണം ആവശ്യപ്പെട്ട് ജീവനക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു

  
backup
December 15 2016 | 19:12 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%82

തിരുവനന്തപുരം: നോട്ട് ക്ഷാമം ബാങ്കുകളില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കേ സംരക്ഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു.
ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ആവശ്യത്തിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്കുദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയത്.
ബാങ്ക് ശാഖകള്‍ക്കും ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കണമെന്നാണ് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് പ്രാദേശിക ഡയറക്ടറെ നേരില്‍ കണ്ട് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടത്.
ബാങ്കുകളിലും എ.ടി.എമ്മുകളിലും കറന്‍സി ക്ഷാമം രൂക്ഷമാണ്. എത്രയും വേഗം പണമെത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ബാങ്കുകളില്‍ കൂടുതല്‍ 500ന്റെ നോട്ടുകള്‍ എത്തിക്കാമെന്ന് ആര്‍.ബി.ഐ അധികൃതര്‍ സംഘടനാ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.
പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും ആര്‍.ബി.ഐ ഡയറക്ടര്‍ സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേ സമയം, റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ പ്രധാന കറന്‍സി വിതരണ കേന്ദ്രത്തില്‍നിന്ന് ഒരുമാസത്തിനിടെ മറ്റ് ആര്‍.ബി.ഐ ചെസ്റ്റുകളിലേക്ക് ഒരു രൂപപോലും നല്‍കിയിട്ടില്ല.
സാധാരണ എല്ലാ കറന്‍സി ചെസ്റ്റുകളിലേക്കും ആര്‍.ബി.ഐ നേരിട്ട് പണമെത്തിക്കുകയാണ് പതിവ്. നോട്ട് അസാധുവാക്കിയതിന് ശേഷം അനുവദിക്കുന്ന പണം ബാങ്കധികൃതര്‍ നേരിട്ട് ആര്‍.ബി.ഐ തിരുവനന്തപുരം കേന്ദ്രത്തിലെത്തി കൈപ്പറ്റുകയാണ്. വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് തിരുവനന്തപുരത്തെത്തി പണം സ്വീകരിക്കാന്‍ കഴിയാത്തതാണ് നോട്ട് ക്ഷാമം രൂക്ഷമാക്കിയത്.
കൊച്ചിയിലെ ആര്‍.ബി.ഐ കറന്‍സി ചെസ്റ്റില്‍ സാധാരണ മൂന്നാഴ്ച കൂടുമ്പോള്‍ മൂന്നുകോടിയോളം രൂപ തിരുവനന്തപുരത്തുനിന്ന് നിക്ഷേപിക്കാറുണ്ട്.
കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ തുക അതിനനുസരിച്ച് കൂടും. നോട്ട് അസാധുവാക്കലിനുശേഷം കൊച്ചി ചെസ്റ്റിലേക്ക് നിക്ഷേപമുണ്ടായില്ല.നോട്ട് അസാധുവാക്കലും പിന്‍വലിക്കലിന് പരിധി വന്നതും വരുമാനത്തെ ബാധിച്ചതോടെ ബാങ്കുകള്‍ കറന്‍സി ചെസ്റ്റിലടയ്ക്കുന്ന തുക നാമമാത്രമായി.
സംസ്ഥാനത്തെ 244 കറന്‍സി ചെസ്റ്റുകളില്‍ 80 ശതമാനവും അടുത്ത ദിവസങ്ങളില്‍ കാലിയാകുമെന്നും പ്രതിസന്ധി മറികടക്കാനുള്ള പണമെത്തിക്കണമെന്നും ബാങ്ക് അധികൃതര്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ വ്യക്തികള്‍ക്ക് പിന്‍വലിക്കാനുള്ള തുകയുടെ പരിധി കുറയ്ക്കാന്‍ ബാങ്കുകളില്‍ ധാരണയായി. നോട്ട് ലഭ്യമല്ലാത്ത ശാഖകളില്‍ വ്യക്തികള്‍ക്ക് പ്രതിവാരം പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറയ്ക്കാനാണ് പൊതുമേഖലാ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയത്.
മിക്ക ബാങ്ക് ശാഖകളിലും ഇന്നലെ 10,000 രൂപ വരെയാണ് വ്യക്തികള്‍ക്ക് നല്‍കിയത്. ഇത് ഇന്നും തുടരാനാണ് സാധ്യത. 24,000 രൂപയാണ് നിലവിലുണ്ടായിരുന്ന പരിധി. റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യത്തിന് നോട്ട് ലഭിക്കാത്തതാണ് നിലവിലെ പരിധിയും വെട്ടിക്കുറയ്ക്കാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago