അമ്പയര്‍ ഷവീര്‍ താരാപൂരിനെ ആദരിച്ചു
തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 മത്സരങ്ങളില്‍ അമ്പയറിങ് നടത്തിയ ഷവീര്‍ താരാപൂരിനെ ബി.സി.സിയും കെ.സി.എയും ചേര്‍ന്ന് ആദരിച്ചു. ചടങ്ങില്‍ കെ.സി.എക്കു വേണ്ടണ്ടി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഐ.എ.എസ് ഷവീര്‍ താരാപൂരിനു ഉപഹാരം നല്‍കി. ബി.സി.സി.ഐക്കു വേണ്ടണ്ടി വൈസ് പ്രസിഡന്റ് ടി.സി മാത്യു, മാച്ച് ഒഫീഷ്യല്‍സിന്റെ കൂട്ടായ്മയ്ക്ക് വേണ്ടണ്ടി സദാശിവ അയ്യരും അദ്ദേഹത്തെ ആദരിച്ചു. തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സെന്റ് സേവിയേഴ്‌സ് കോളജ് മാനേജര്‍ ഫാ. പയസ് വാച്ചാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ദാസപ്പന്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊല്‍ക്കത്ത സ്വദേശിയായ ഷവീര്‍ 1980-87 കളില്‍ കര്‍ണാടകയ്ക്കുവേണ്ടണ്ടി കളിച്ചിട്ടുണ്ടണ്ട്. 1991ല്‍ രഞ്ജി ട്രോഫി അമ്പയര്‍ പാനലില്‍ അംഗമായ ഷവീര്‍ അണ്ടണ്ടര്‍ 16, അണ്ടണ്ടര്‍ 19, രഞ്ജി ട്രോഫി, ദേവ്ധാര്‍ ട്രോഫി തുടങ്ങിയ ആഭ്യന്തരമത്സരളില്‍ അമ്പയറായിരുന്നു. രണ്ടു അന്താരാഷ്ട്ര മത്സങ്ങളിലും നാലു ടെസ്റ്റ് മത്സരങ്ങളിലും 25 ഏകദിന മത്സങ്ങളിലും മൂന്നു ടി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ടണ്ട്. താരാപൂര്‍ അമ്പയറാകുന്ന 100മത്തെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."