വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജില്ലയില്‍ 15,269 അപേക്ഷകള്‍
മലപ്പുറം: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‍ ചേര്‍ക്കുന്നതിന് ജില്ലയില്‍ 15,269 അപേക്ഷകര്‍. 2017 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നതിന് നവംബര്‍ 30 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ഇതിലേക്കാണ് ജില്ലയില്‍ നിന്നും ഇത്രയും അപേക്ഷ ലഭിച്ചത്. ഇതില്‍ 7961 പുരുഷന്മാരും 7308 സ്ത്രീകളും ഉള്‍പ്പെടും. തിരുത്തലിനും ബൂത്ത് മാറ്റത്തിനുമായി 8828 അപേക്ഷകളും ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുï്.
പുതിയ അപേക്ഷകരെ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക ജനുവരി 14 ന് പ്രസിദ്ധീകരിക്കും. പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികാനിരീക്ഷകനും സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായ പി വേണുഗോപാല്‍ ജില്ലയിലെത്തി. കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു.
പട്ടികപുതുക്കുന്നതിന്റെ പുരോഗതി അദ്ദേഹം വിലയിരുത്തി. പ്രവാസി വോട്ടര്‍മാര്‍ സാധാരണ വോട്ടരമാരായി പേര് ചേര്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അവര്‍ എന്‍.ആര്‍.ഐ വോട്ടര്‍മാരായി തന്നെ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്നും നിരീക്ഷകന്‍ ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തുടര്‍പ്രക്രിയയില്‍ സ്ത്രീ വോട്ടര്‍മാര്‍ കുറവുള്ള നിയോജക മണ്ഡലങ്ങളില്‍ അവര്‍ക്കായി പ്രത്യേക കാംപയിനുകള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ വര്‍ഗീസ് മംഗലം, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."