അങ്കണവാടിയാണിത്; മഴവന്നാല്‍ ഇവരെന്തു ചെയ്യും?
വെട്ടത്തൂര്‍: കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തിയപ്പോഴും വെട്ടത്തൂര്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കു ദുരിതം മാത്രം. മഴവന്നാല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
വെട്ടത്തൂരില്‍ പൂരോണക്കുന്ന് ആലക്കല്‍ പാറ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പഴയ കൃഷിഭവന് കെട്ടിടത്തിലാണ് ഈ ദുരവസ്ഥ. കൃഷിഭവനു പുതിയ കെട്ടിടം വന്നതോടെയാണ് ഇവിടെ അങ്കണവാടി പ്രവര്‍ത്തനം തുടങ്ങിയത്. വര്‍ഷങ്ങളോളം പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോയെങ്കിലും കാലപ്പഴക്കത്താല്‍ കെട്ടിടം ശോച്യാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിണ്ടുകീറിയ ഭിത്തികളിലൂടെ മഴവെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷം മഴ ആരംഭിച്ചതു മുതല്‍ക്കെ ആലക്കല്‍ പാറയിലെ വാടക വീട്ടിലേക്ക് അങ്കണവാടി പ്രവര്‍ത്തനവും മാറ്റി.
എന്നാല്‍, ദൂരദൈര്ഘ്യവും ഗതാഗത സൗകര്യത്തിന്റെ അഭാവവും കാരണം സമീപപ്രദേശങ്ങളിലെ ഭൂരിഭാഗം കുട്ടികള്‍ക്കും ഇവിടെ എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ പഴയ കെട്ടിടത്തിലേക്കുതന്നെ മാറ്റുകയായിരുന്നു. തുടര്‍ന്നു പഞ്ചായത്ത് ഭരണ സമിതിയുടെ ഫണ്ടില്‍നിന്നു കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കു തുടക്കമാകുകയും അങ്കണവാടി പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തെങ്കിലും സമ്പൂര്‍ണ പരിഹാരമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."