നിലമ്പൂര്‍ നഗരസഭയുടെ 'ഒപ്പത്തിനൊപ്പം' പദ്ധതി അവതാളത്തില്‍
നിലമ്പൂര്‍: ഇംപ്ലിമെന്റ് ഓഫിസര്‍ പിന്മാറിയതിനെ തുടര്‍ന്ന് നഗരസഭയുടെ ഒപ്പത്തിനൊപ്പം പദ്ധതി അവതാളത്തിലായി. നിലമ്പൂര്‍ നഗരസഭയിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട 16 കോളനികളിലെ അങ്കണവാടികളിലൂടെ പ്രഭാത ഭക്ഷണം നല്‍കിവരുന്ന ഒപ്പത്തിനൊപ്പം പദ്ധതിയാണ് ഇംപ്ലിമെന്റിങ് ഓഫിസറായ ഐ.സി.ഡി.എസ് ഓഫിസറുടെ പിന്‍മാറ്റം മൂലം അവതാളത്തിലായത്. ചട്ടങ്ങള്‍ പ്രകാരമല്ലാത്തതിനാല്‍ പദ്ധതി നടപ്പാക്കാനാകില്ലെന്നും താന്‍ പിന്‍മാറുകയാണെന്നും കാണിച്ച് ഐസിഡിഎസ് ഓഫിസര്‍ ഷഹനാസ് നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി കമ്മിറ്റിക്ക് കത്തുനല്‍കി.
സെപ്റ്റംബറില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസമായിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനപ്പുറം അംഗങ്ങള്‍ ഇംപ്ലിമെന്റിങ് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്നും നഗരസഭ സെക്രട്ടറി ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ചാര്‍ജുള്ള സൂപ്രï് പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള അവകാശം ഇംപ്ലിമെന്റിങ് ഓഫിസര്‍ക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചു.
ഐ.സി.ഡി.എസ് ഓഫിസറെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യനീതി വകുപ്പിന് കത്തുനല്‍കണമെന്ന അംഗങ്ങളുടെ ആവശ്യവും ബോര്‍ഡ് അംഗീകരിച്ചു.
'മിനിപമ്പയില്‍ ഒരു വിശ്രമപ്പന്തല്‍കൂടി നിര്‍മിക്കണം': എടപ്പാള്‍: ശബരിമല തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കുറ്റിപ്പുറം മിനിപമ്പയില്‍ ഒരു വിശ്രമപന്തല്‍ കൂടി ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിലെ വിശ്രമപന്തലില്‍ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാല്‍ റോഡരികിലാണ് തീര്‍ഥാടകര്‍ വിശ്രമിക്കുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും. പാര്‍ക്കിങ് സ്ഥലത്തു നിര്‍മിച്ച പന്തലില്‍ ഏതാനും പേര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമേ ഉള്ളൂ. മിനിപമ്പയില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ പുഴയോരത്തു നിര്‍മിച്ച വ്യൂ പോയിന്റില്‍ മറ്റൊരു വിശ്രമപ്പന്തല്‍ ഒരുക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
എന്നാല്‍ മണ്ഡലമാസം കഴിയാറായിട്ടും ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. കുളിക്കടവിനു സമീപത്തു വിരിവയ്ക്കാനും മറ്റുമുള്ള പന്തല്‍ ഇല്ലാത്തതിനാല്‍ മിനിപമ്പയില്‍ കുളിക്കാന്‍ എത്തുന്ന തീര്‍ഥാടകര്‍ ബുദ്ധിമുട്ടുകയാണണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."