ആവശ്യത്തിന് ഡോക്ടര്‍മാരില്ല: വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു
പൊന്നാനി: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
ഇതിനെ ആശ്രയിക്കുന്ന നൂറ്കണക്കിനാളുകളാണ് ഇതോടെ ദുരിതത്തിലായത്. വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ചങ്ങാടം റോഡിലാണ്. ഇവിടെയുള്ള ഡോക്ടര്‍ക്ക് അമിതജോലി മൂലം നിന്ന് തിരിയാന്‍ സമയമില്ലാത്ത അവസ്ഥയിലാണ്. ഒ പി പരിശോധനക്ക് പുറമെ കുത്തിവെപ്പിന്റെ കൂടി ചുമതലയുള്ളതിനാല്‍ പതിനൊന്ന് മണിക്ക് ശേഷം എത്തുന്ന രോഗികള്‍ നിരാശരായി മടങ്ങാറാണ് പതിവ് .
ഒരു അധിക ഡോക്ടറെ എന്‍ ആര്‍ എച്ച് എം പദ്ധതിയിലുള്‍പ്പെടുത്തി നിയമിക്കാന്‍ ഡി.എം.ഒ പഞ്ചായത്ത് അധികൃതരോട് ഉത്തരവിട്ടെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
ദിനംപ്രതി 150 ലധികം രോഗികള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."