ക്വാറിക്ക് അനുമതി: കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലം കൊല്ലിയില്‍ പുതുതായി അനുവദിച്ച ക്വാറി ക്രഷര്‍ യൂനിറ്റിനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്നത്തില്‍ അടിയന്തിരമായി പ്രത്യേക ഭരണസമിതി യോഗം വിളിക്കണമെന്നും കോടതി ഉത്തരവിലുള്ള അവ്യക്തത നീക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ പഞ്ചായത്ത് തീരുമാനിക്കണമെന്നും മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ ആവശ്യപ്പെട്ടു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ടി റഷീദ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പാലത്തിങ്ങല്‍ ബാപ്പുട്ടി, യൂത്ത് കോണ്‍ഗ്രസ് ഏറനാട് നിയോജക മണ്ഡലം പ്രസിഡന്റ് സൈഫുദ്ദീന് കണ്ണനാരി, പഞ്ചായത്ത് അംഗങ്ങളായ കെ. അനൂബ്, ബെന്നി പോള്‍, മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് യു. ജാഫര്‍, യു. ഹനീഫ, കെ.സി നാദിഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."