HOME
DETAILS
MAL
ഇന്ത്യന്‍ ക്രിസ്മസ് കേയ്ക്കിന്റെ 133ാം വാര്‍ഷികം ആഘോഷിച്ചു
backup
December 16 2016 | 05:12 AM
തലശ്ശേരി: ഇന്ത്യന്‍ ക്രിസ്മസ് കേക്കിന്റെ 133ാം വാര്‍ഷികം തലശ്ശേരി മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആദ്യ കേയ്ക്കിന് രൂപം നല്കിയ മമ്പള്ളി ബാപ്പുവിന്റെ പിന്തലമുറക്കാരുള്പ്പെടെയുള്ളവര് സംബന്ധിച്ചു.
തലശ്ശേരി പ്രസ് ഫോറം ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റവ. ഡോ. ജി.എസ് ഫ്രാന്‍സിസ് അധ്യക്ഷനായി. ജോര്‍ജ്കുട്ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. എം.കെ കുമാരന്, ഷാജി പാണ്ട്യാല, പ്രകാശ് മമ്പള്ളി സംസാരിച്ചു. എന്‍ പ്രശാന്ത് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."