HOME
DETAILS

നിരാലംബര്‍ക്ക് തണലായി 'തണല്‍ വീട് ': ഉദ്ഘാടനം ഇന്ന്

  
backup
December 16, 2016 | 5:20 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b2%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%a3%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4

കണ്ണൂര്‍: രോഗങ്ങള്‍ പിടിപെട്ടു കിടപ്പിലായവര്‍ക്കും ഓര്‍മ നഷ്ടപ്പെട്ടവര്‍ക്കും കണ്ണൂരില്‍ തണല്‍ വീടൊരുങ്ങി. പടന്നപ്പാലം സി.എച്ച് സെന്ററിലാണ് തണല്‍ വീടെന്ന പേരില്‍ ആശ്വാസ കേന്ദ്രം ഒരുങ്ങുന്നത്. കിടപ്പു രോഗികള്‍ക്കും അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവര്‍ക്കും ഇവിടെ സൗജന്യ ചികിത്സ ലഭിക്കും.
വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തണല്‍ വീടൊരുങ്ങുന്നത്. ഉദ്ഘാടനം ഇന്നച്ചയ്ക്ക് രണ്ടിനു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എം ഷാജി എം.എല്‍.എ, കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഇബ്രാഹിം ഇളയട്ടില്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.വി ജയരാജന്‍, കെ സുരേന്ദ്രന്‍, പി കുഞ്ഞിമുഹമ്മദ്, അഡ്വ. സന്തോഷ് കുമാര്‍, എം.കെ വിനോദ്, ഡി കൃഷ്ണനാഥ പൈ, ഡോ. പി സലിം, ഡോ. പി വിജയന്‍, അബ്ദുല്‍ കരിം ചേലേരി, എം.എ റസാഖ്, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, കെ.ടി ശശി സംസാരിക്കും.
കിടപ്പിലായ രോഗികള്‍ക്കു കിടത്തി ചികിത്സ നല്‍കി അവര്‍ക്ക് പ്രാഥമിക കാര്യങ്ങളെങ്കിലും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ പ്രാപ്തരാക്കുക, അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്കായി ഒരു ദിവസം മുഴുവന്‍ തണല്‍ വീട്ടില്‍ ക്യാംപ് സംഘടിപ്പിക്കുക, വീട്ടില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കണ്ണൂരില്‍ തണല്‍ വീട്ടില്‍ ഭാവിയില്‍ പൂര്‍ണമായു ഒരു ഡോക്ടറുടെ സേവനവും മരുന്നും ലാബ് സൗകര്യവും സൗജന്യമായി ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തണല്‍ വീട് പ്രസിഡന്റ് ഇ.എം മുഹമ്മദ് ഷെരീഫ്, ദയ റീഹാബിലിറ്റേഷന്‍ ചെയര്‍മാന്‍ ഡോ. ബി ഇദിരിസ്, ജനറല്‍ സെക്രട്ടറി വി.വി മുനീര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  14 minutes ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  16 minutes ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  27 minutes ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  30 minutes ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  30 minutes ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  an hour ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  an hour ago
No Image

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

Kerala
  •  an hour ago
No Image

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

Saudi-arabia
  •  an hour ago
No Image

'Karma is a b****!'; ആഴ്സണൽ ഇതിഹാസത്തെ പരിശീലകസ്ഥാനത്ത് പുറത്താക്കിയത് ആഘോഷിച്ച് ബലോട്ടെല്ലി

Football
  •  an hour ago