HOME
DETAILS

ഉത്തരമലബാറിലെ ടൂറിസം വികസനത്തിനു മാസ്റ്റര്‍പ്ലാന്‍ തയാറാക്കും: മന്ത്രി കടകംപള്ളി

  
backup
December 16 2016 | 05:12 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%bf-2

നീലേശ്വരം: ഉത്തരമലബാറിലെ ടൂറിസം വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ബി.ആര്‍.ഡി.സി കാസര്‍കോട് പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അവസരങ്ങളുടെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയും മറ്റും പരിഹരിക്കാന്‍ ടൂറിസം വ്യവസായത്തിനു സാധിക്കും. സ്വകാര്യ സംരംഭകര്‍ക്കു ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണുള്ളത്.
ഇത്തരം സാധ്യതകളുള്ള ഉത്തരമലബാറിലേക്കാണു സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ടൂറിസത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതിനായി പ്രത്യേക പദ്ധതികള്‍ തന്നെ സര്‍ക്കാര്‍ തയാറാക്കും. കേരളത്തിന്റെ സംസ്‌കാരവും തനിമയും അഭിരുചികളും ഇവിടെയാണുള്ളത്. വികസനത്തിനാവശ്യമായ ഭൂപ്രദേശവും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉത്തരമലബാറിനോടു ചേര്‍ന്നുണ്ടാകും. മലബാറിലെ കായല്‍ത്തീരങ്ങള്‍, കാവ്, തെയ്യം, കുളം, തിറ തുടങ്ങിയവ സാംസ്‌കാരിക പൈതൃകം പേറുന്നവയാണ്. ഇവ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണെന്നും മന്ത്രി സൂചിപ്പിച്ചു.
വിനോദസഞ്ചാരികള്‍ക്കു താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ബേക്കലുമായി ബന്ധപ്പെട്ട് വലിയ പദ്ധതികളാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നീലേശ്വരം ബീച്ച് വികസനവും സാധ്യമാക്കും. ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ചു ഇവിടുത്തെ ടൂറിസം മേഖലകളെ സജ്ജീകരിക്കാന്‍ കഴിയണം. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കു സര്‍ക്കാര്‍ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സംസ്‌കാരത്തെ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ നിക്ഷേപങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ വേണു, കലക്ടര്‍ കെ ജീവന്‍ബാബു, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, മുന്‍ എം.എല്‍.എ കെ.പി സതീശ് ചന്ദ്രന്‍, ബി.ആര്‍.ഡി.സി മാനേജിങ് ഡയരക്ടര്‍ ടി.കെ മന്‍സൂര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ് സംസാരിച്ചു.


വീരമലക്കുന്ന് ടൂറിസത്തിനു അനുയോജ്യം: സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും: മന്ത്രി

ചെറുവത്തൂര്‍: സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചെറുവത്തൂര്‍ വീരമലക്കുന്നില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീരമലക്കുന്ന് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ കൈവശമാണു ഭൂമിയുള്ളത്. പദ്ധതിക്കായി റവന്യു, ടൂറിസം, വനവല്‍ക്കരണ വിഭാഗം എന്നിവയുടെ കൂട്ടായ ആലോചന നടത്തേണ്ടതുണ്ട്. ഇത് എത്രയും പെട്ടെന്നു തന്നെ നടത്തും. തുടര്‍ന്നു വകുപ്പു തല സെക്രട്ടറിമാരുമായി കൂടിയാലോചിച്ചു പദ്ധതിയും തയാറാക്കും.
വീരമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ മുന്നോട്ടു വന്നാല്‍ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഉത്തരമലബാറില്‍ ടൂറിസത്തിനു സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ കാസര്‍കോട്, കണ്ണൂര്‍, വടകര എന്നിവിടം കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രൊജക്ടിനു സര്‍ക്കാര്‍ രൂപം നല്‍കും. ഇതിലൂടെ ഒരുലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കും. പദ്ധതികള്‍ നടപ്പാക്കാന്‍ സംരംഭകര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍, കെ.പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം വീരമലക്കുന്ന് സന്ദര്‍ശിച്ചു.

വലിയപറമ്പ വിനോദ സഞ്ചാര മേഖലക്ക് മുന്തിയ പരിഗണന നല്‍കും: മന്ത്രി

തൃക്കരിപ്പൂര്‍: വലിയപറമ്പ വിനോദ സഞ്ചാര മേഖലക്കു മുന്തിയ പരിഗണന നല്‍കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടലും കായലും കൈകോര്‍ക്കുന്ന വലിയപറമ്പ പുളിമുട്ട് സന്ദര്‍ശിക്കുകയയിരുന്നു മന്ത്രി. വിനോദ സഞ്ചാര മേഖലക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വലിയപറമ്പില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എം രാജഗോപാലന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago