കോലഞ്ചേരിയില്‍ ഓംനി വാന്‍ കത്തിയമര്‍ന്ന് ഗൃഹനാഥന് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
കോലഞ്ചേരി: മുഴുവന്നൂര്‍ കുന്നുക്കുരുടിയില്‍ സഞ്ചരിച്ച വാഹനം കത്തിയമര്‍ന്ന് ഗൃഹനാഥന് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവിതാപ്പടി ഇഞ്ചപ്പുഴയില്‍ രാജു (55) ആണ് മരിച്ചത്. ഭാര്യ ഗീതാംബിക (50) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തങ്ങള്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ഗീതാംബിക മൊഴി നല്‍കിയതായി കുന്നത്തുനാട് പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രി 11.50 ഓടെയാണ് സംഭവം. തട്ടുപാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്നി വാന്‍ കത്തുന്നതു കണ്ടു സമീപത്തു മീന്‍ പിടിച്ചിരുന്ന യുവാക്കളാണ് ഗീതാംബികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജു വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പട്ടിമറ്റത്തുനിന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണു തീ അണച്ചത്.
ഓമ്നി വാന്‍ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തിയ ശേഷം ഇരുവരും വാനിലിരുന്നു ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണു പൊലിസ് പറയുന്നത്.
ആറു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിനു ചികില്‍സയിലാണ് രാജു.
വ്യാഴാഴ്ച ഡയാലിസിസിനു പോയിവരും വഴി മണ്ണൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ഇരുവരും നാലു ലിറ്റര്‍ പെട്രോള്‍ വാങ്ങിയതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."