പ്രതിപക്ഷ ബഹളം: അവസാന ദിനവും ലോക്‌സഭ തടസപ്പെട്ടു
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ നടപടികള്‍ ഇന്നും തടസപ്പെട്ടു. തുടര്‍ന്ന് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിക്കുകയാണ്.
സഭ കൂടിയ മുഴുവന്‍ ദിവസങ്ങളിലും സഭ സ്തംഭിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിനെതിരേ രാഷ്ട്രപതിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും അടക്കം നിരവധി പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവു വലിയ രണ്ടാമത്തെ സഭാസ്തംഭനമാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ചേര്‍ന്ന സഭയാണ് ബഹളമയമായത്.
നോട്ട് നിരോധനത്തെക്കുറിച്ച് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ മോദി ഇതുവരെ ഇക്കാര്യത്തില്‍ സഭയ്ക്കകത്ത് പ്രതികരിച്ചിരുന്നില്ല. കൂടാതെ ഈ വിഷയത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."