HOME
DETAILS
MAL
മോദി അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ട്: രാഹുല്‍ ഗാന്ധി
backup
December 16 2016 | 08:12 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരേ അഴിമതി ആരോപണം ആവര്‍ത്തിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. മോദി നേരിട്ട് അഴിമതി നടത്തിയതിന് ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.
ഇന്ന് നടന്ന കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തിലാണ് രാഹുല്‍ ഒരു പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്നത്. പ്രധാനമന്ത്രിക്കെതിരേയുള്ള തെളിവുകള്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷയിലാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ രാഹുല്‍ നോട്ടീസൊന്നും നല്‍കിയില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. നോട്ട് വിഷയത്തില്‍ സഭ തടസപ്പെട്ടതിനെ സംബന്ധിച്ച പരാതി ഉന്നയിക്കാന്‍ ഇന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."