HOME
DETAILS

'അന്നം പുണ്യം' പദ്ധതി രണ്ടാം ഘട്ടം ജനുവരി മുതല്‍

  
backup
December 16 2016 | 08:12 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

തിരുവനന്തപുരം: 'അന്നം പുണ്യം' പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി രണ്ടാം പാദത്തില്‍ ഉദ്ഘാടനം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആലംബഹീനര്‍ക്ക് അത്താണിയായി മാറുന്ന പദ്ധതി വിപുലീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍ 13 വില്ലേജുകളിലും ഒന്‍പത് ആശുപത്രികളിലുമായി പദ്ധതി വിജയകരമായി നടന്നുവരുന്നു. മുന്‍ വര്‍ഷം 7000ത്തിലധികം കൂപ്പണുകള്‍ പദ്ധതി വഴി നല്‍കിക്കഴിഞ്ഞു.
പദ്ധതി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കടകംപള്ളി, നേമം, തിരുവല്ലം, ചെറുവയ്ക്കല്‍, ആറ്റിപ്ര, കരിക്കകം, പാങ്ങപ്പാറ വില്ലേജ് ഓഫീസുകളിലും നെയ്യാറ്റിന്‍കര താലൂക്കിലെ നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍, ചെറിയകൊല്ലയില്‍, നെടുമങ്ങാട് വില്ലേജ് ഓഫീസുകളിലും ചിറയിന്‍കീഴ് താലൂക്കില്‍ ആറ്റിങ്ങല്‍, അവനവന്‍ചേരി വില്ലേജ് ഓഫീസുകളിലും വര്‍ക്കലയില്‍ വര്‍ക്കല വില്ലേജ് ഓഫീസിലും ശാന്തിവിള, പുലയനാര്‍കോട്ട ആശുപത്രികളിലും പാങ്ങപ്പാറ, പൂന്തുറ സി.എച്ച്.സികളിലും കൂപ്പണ്‍ സൗകര്യം പുതുതായി ആരംഭിക്കും.
നിലവില്‍ പദ്ധതി പുതുതായി ആരംഭിക്കുന്ന 19 ഇടങ്ങളോട് ചേര്‍ന്നുള്ള ഹോട്ടലുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പങ്കെടുത്ത ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി. ലിസ്റ്റ് ജനുവരി 10നുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഒന്നാംഘട്ട അന്നം പുണ്യം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങലിലെ പുതുതായി വന്ന ഉദ്യോഗസ്ഥര്‍ക്കും രണ്ടാം ഘട്ട പദ്ധതി പരിധിയില്‍ ഉള്‍പ്പെടുന്ന വില്ലേജ് അധികൃതര്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കും സംയുക്തമായി ജനുവരി ഒന്‍പതിന് രാവിലെ പത്തരയ്ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതി അവബോധം നല്‍കുന്നതിനുള്ള പരിശീലനം നല്‍കും. അന്നത്തിനായി കൂപ്പണ്‍ നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനായി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണം.
നിര്‍ദേശിക്കപ്പെട്ട എല്ലാ വില്ലേജ് ഓഫീസുകളിലും അന്നം പുണ്യം പദ്ധതി വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം സ്ഥാപിക്കുന്നതിനും പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഘട്ടം ഘട്ടമായി പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago