HOME
DETAILS

വര്‍ഷങ്ങളുടെ ദുരിതത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിനി ഫാസിലത്ത് നാടണഞ്ഞു

  
backup
December 16 2016 | 17:12 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


ജിദ്ദ: കുടംബത്തെ കരകയറ്റാന്‍ സഊദിയിലെത്തിയ മലയാളി വീട്ടമ്മ പതിനാലു മാസത്തെ ദുരിതക്കയത്തില്‍ നിന്നു മോചനത്തിന് ശേഷം നാടണഞ്ഞു. കോഴിക്കോട് തെക്കേപ്പൂറം മുഖദാര്‍ സ്വദേശിനി എം.പി ഫാസിലത്ത് (47) ആണ് നാടണഞ്ഞത്. തായിഫ് ഗവര്‍ണറേറ്റീന്റെ ഇടപെടലൂം ആറ് മാസത്തോളമായി കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക്് നേതൃത്വം നല്‍കിയ തായിഫ് കെ.എം.സി.സി പ്രസിഡന്റും സി.സി.ഡബ്ല്യൂ പ്രതിനിധിയുമായ മുഹമ്മദ് സാലിയുടെ പരിശ്രമവും ഫാസിലത്തിന് നാടണയാന്‍ സഹായകമായത്.

തായിഫില്‍ വീട്ടു ജോലിക്കെത്തിയ നാള്‍ മുതല്‍ വിശ്രമമില്ലാത്ത കഠിനജോലിയും ഭക്ഷണം ലഭിക്കാത്തതും ആരോഗ്യം മോശമായി. മൂന്നും നാലും ദിവസം കഴിഞ്ഞ പഴകിയ ഭക്ഷണമാണ്് കഴിക്കാന്‍ നല്‍കിരുന്നത്. ജോലിയില്‍ എന്തെങ്കിലും വീഴ്്ച പറ്റിയാല്‍ അടിയും മര്‍ദ്ദനവും പതിവായിരുന്നു.

തുടര്‍ച്ചയായി എട്ട് മാസത്തോളം ശമ്പളം ലഭിച്ചിരുന്നില്ല. ഭക്ഷണം കിട്ടാതെ വിശപ്പിന്റെ കാഠിന്യം കൊണ്ട് വേസ്റ്റില്‍ നിന്നും ഭക്ഷണം കഴിച്ച ദിവസമുണ്ടായിട്ടുണ്ടെന്നും ഫാസിലത്ത് പറയുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ പോലും നല്ല ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗവര്‍ണറേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മുടങ്ങി കിടന്ന ശമ്പള കുടിശ്ശിക സ്‌പോണ്‍സര്‍ നല്‍കി. നാട്ടില്‍ നിന്നും വിസ ഏജന്റ് 1200 റിയാല്‍ ശമ്പളമാണ് വാഗ്്ദാനം പറഞ്ഞിരുന്നത്. എന്നാല്‍ 600 റിയാല്‍ പ്രകാരമുള്ള ശമ്പളമാണ് സ്‌പോണ്‍സര്‍ നല്‍കിയത്്. ഫാസിലത്തിന്റെ ദുരിത കഥ ശ്രദ്ധയില്‍പെട്ട മുഹമ്മദ് സാലി ആദ്യഘട്ടത്തില്‍ സ്‌പോണ്‍സറുമായി നടന്ന ചര്‍ച്ചയില്‍ കൊടുക്കാനുള്ള ശമ്പളം നല്‍കാമെന്നും നാട്ടില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം ചെയ്ത് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല.

പിന്നീട് ഈ വിഷയുവുമായി സ്‌പോണ്‍സറെ ബന്ധപ്പെടുമ്പോള്‍ വളരെ മോശമായ മറുപടിയാണ് ലഭിച്ചിരുന്നത്. ഒടുവില്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പൊലിസിലും ലേബര്‍കോടതിയിലും തുടര്‍ന്ന് ഗവര്‍ണറേറ്റിലും ഇതുസംബന്ധിച്ച കേസ് നല്‍കിയത്. സ്‌പോണ്‍സറുടെ ഭാഗത്ത്് നിന്നും സഹകരണം ലഭിക്കാത്തതാണ് കേസ് നീണ്ട് പോയത്.

ഫാസിലത്തിനെ നാട്ടില്‍ അയക്കാന്‍ ഇനിയും വൈകിയാല്‍ സ്പോണ്‍സര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന്് ഗവണര്‍റേറ്റില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സ് പോണ്‍സര്‍ വീട്ടമ്മയെ ഗവര്‍ണറേറ്റില്‍ ഹാജരാക്കി പാസ്‌പോര്‍ട്ടും കൊടുക്കാനുള്ള ശമ്പളവും നല്‍കിയത്. മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പെണ്‍മക്കളെ പോറ്റാന്‍ കടല്‍ കടന്ന് തായിഫില്‍ എത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago