ആദിവാസികോളനികളില്‍ അരി വിതരണം ചെയ്തു
എടക്കര: ആദിവാസി കോളനികളില്‍ റേഷന്‍ കിട്ടാത്തത് മൂലമുള്ള ദുരിതത്തിന് ആശ്വാസമായി പൊലിസിന്റെയും ആത്മചാരിറ്റബിള് ട്രസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ അരി വിതരണം ചെയ്തു. മുണ്ടേരി വനത്തിനുള്ളിലെ വാണിയംപുഴ തണ്ടന്‍കല്ല്, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തണ്ടന്‍കല്ല്, തരിപ്പ പൊട്ടി എന്നീ കോളനികളിലേയും മുക്കം കോടാലി പൊയില്‍ കോളനിയിലെയും 120 കുടുംബങ്ങള്‍ക്കാണ് പൊലിസും ആത്മചാരിറ്റബിള് ട്രസ്റ്റും കൈകോര്‍ത്ത് അരി വിതരണം ചെയ്തത്.
ഒരു കുടുംബത്തിന്ന് 12 കിലോ അരിയാണ് നല്‍കിയത്.കോളനിയില്‍ മെഡിക്കല്‍ കാംപ് നടത്തുന്നതിനായി പൊലിസും ആത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും കോളനി സന്ദര്‍ശിച്ച സമയത്ത് ആദിവാസികള്‍ റേഷന്‍ കിട്ടാത്ത ദുരിതം അറിയിക്കുകയായിരുന്നു. പോത്ത്കല്ല് എസ്.ഐ ഡിജേഷിന്റെ നേതൃത്വത്തില്‍ പൊലിസും അത്മ ചാരിറ്റബിള്‍ പ്രവര്‍ത്തകരായ ഷബീര്‍ ലുലു, ജാഫര്‍ കൊണ്ടൊട്ടി, സദക്കത്തുല്ല, താജു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് കോളനിയിലെത്തിയത്. എസ് ഐ യുടെ നേതൃത്വത്തില്‍ എതാനും പേര്‍ക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു.
കോളനികളില്‍ ആത്മ ട്രസ്റ്റ് റ്റിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ കാംപും മരുന്ന് വിതരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."