യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്കി
തിരൂര്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ നടത്താന്‍ ദിനം പ്രതി ബാങ്കിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക കൗണ്ടര്‍ തുറന്ന് ദുരിതം അവസാനിപ്പിക്കണമെന്നും അടിയന്തര ഘട്ടത്തില്‍ പ്രാഥമിക ചികിത്സ നല്കാന് മെഡിക്കല്‍ ടീമിനെയും ആംബുലന്‍സും സജ്ജമാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ബി.ഐ ചീഫ് മാനേജര്‍ക്ക് നിവേദനം നല്കി.
ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനാവശ്യമായ നടപടികളെടുക്കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ മണ്ഡലം നേത്യത്വം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല, പി.ടി ഷഫീഖ്, യാസര്‍ പയ്യോളി, അഡ്വ. രതീഷ് കൃഷ്ണ, ശ്രീകുമാര്‍ തലക്കാട്, നൗഷാദ് അലി, പ്രവീഷ് വെട്ടം, നൗഷാദ്, ഷമീര്‍ പൂക്കയില്‍, റിയാസ് തലക്കാട്, ജാസി പാറയില്‍ യൂസഫ് കോരങ്ങത്ത് എന്നിവരുടെ നേത്യത്വത്തിലാണ് നിവേദനം നല്‍കിയത്.
കഴിഞ്ഞ ദിവസം തിരൂര്‍ താഴെപ്പാലത്തെ എസ്.ബി.എ ബാങ്ക് ശാഖയില്‍ ചെക്ക് മാറാനായി കാത്തു നില്‍ക്കുന്നതിനിടെ താനൂര്‍ സ്വദേശിയായ വയോധികന് കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."