ജില്ലാ സ്കൂള്‍ കലോത്സവം: ജലപരിശോധന നടത്തി
തിരൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്ന തിരൂരില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജലപരിശോധന നടത്തി. തിരൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കലോത്സവത്തിന് ഭക്ഷണമെരുക്കുന്നതിന് മുന്നോടിയായാണ് ജലപരിശോധന നടത്തിയത്. ഭക്ഷണം തയാറാക്കുന്ന പോളിടെക്നിക് ഗ്രൗണ്ടിന് സമീപത്തെ കുളം, പോളിടെക്നികിലെയും ഹോസ്റ്റലിലെയും കിണറുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐ.പി ഷാജിറ, കണ്‍വീനര്‍ ബഷീര്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിജയന്, ഹെല്‍ത്ത് ഇന്‍സ്പെകര്‍ മധു, പോളിടെക്നിക് പ്രിന്‍സിപ്പല്‍ നാസര്‍ കൈപ്പഞ്ചേരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ജനുവരി മൂന്ന് മുതല്‍ എഴുവരെ തിരൂരില്‍ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം തയാറാക്കുന്നതിനും മറ്റുമായി പോളിടെക്നിക് കോളജിന് സമീപത്തെ കുളം, പോളിയിലെയും ഹോസ്റ്റലിലെയും കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെള്ളമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായാണ് വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തിയത്. കുളത്തില്‍ ആവശ്യത്തിന് വെള്ളമുള്ളതിനാല്‍ മറ്റു ആവശ്യങ്ങള്‍ക്ക് കൂടി വെള്ളം കുളത്തില്‍ നിന്നെടുക്കാനാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."