HOME
DETAILS
MAL
നോട്ട് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: ജില്ലാ പഞ്ചായത്ത്
backup
December 16 2016 | 22:12 PM
കോഴിക്കോട്:നോട്ട് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും സഹകരണ മേഖലയെ സംരക്ഷിച്ച് പ്രവര്‍ത്തന സൗകര്യമൊരുക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. 500 രൂപ, 1000 രൂപ. നോട്ടുകള്‍ നിരോധിച്ചാലുള്ള പ്രത്യാഘാതങ്ങളെ നേരിടാന്‍ യാതൊരു മുന്നൊരുക്കവും നടത്താതെ നിരോധനം നടത്തിയത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ജില്ലാ ബാങ്കുകള്‍പോലും പണം സ്വീകരിക്കാനും ഇടപാട് നടത്താനും കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍മാരായ എ.കെ.ബാലന്, പി.ടി.എം ഷറഫുന്നീസ, ഗഫൂര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."