വരള്‍ച്ച നേരിടാന്‍ തടയണകളൊരുക്കി നാട്ടുകാര്‍
ആലക്കോട്: വരള്‍ച്ചയെ നേരിടാന്‍ തടയണകള്‍ ഒരുക്കി മാതൃകയാവുകയാണ് ആലക്കോട് പഞ്ചായത്തിലെ കാവുംകുടി വാര്‍ഡ് മെമ്പറും നാട്ടുകാരും. വാര്‍ഡില്‍ കൂടി ഒഴുകുന്ന തോടുകളില്‍ ഇതിനോടകം നിരവധി തടയണകളാണ് ഇവര്‍ നിര്‍മിച്ചത്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും തടയണ നിര്‍മാണത്തില്‍ സജീവമാണ്. വരള്‍ച്ചയെ അതിജീവിക്കാന്‍ വാര്‍ഡ് സമിതിയില്‍ നടന്ന ചര്‍ച്ചയുടെ ഫലമായാണ് തടയണ നിര്‍മാണം ആരംഭിച്ചത്.
വലിയ തടയണകള്‍ നിര്‍മിച്ചാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തില്ലെന്നു മനസിലാക്കിയതോടെയാണ് ചെറു തടയണകള്‍ എന്ന പദ്ധതിയുമായി ഇവര്‍ രംഗത്തെത്തിയത്. ഒഴിവു ദിവസങ്ങളിലാണ് ഇവര്‍ ഒത്തുചേരുന്നത്. തോടുകളില്‍ വെള്ളം ഉയരുന്നതോടൊപ്പം കിണറുകളും നിറഞ്ഞു. വാര്‍ഡ് മെമ്പര്‍ നിഷ ബിനു, വര്‍ക്കി മൂഴിയാങ്കല്‍, ജോബി മടത്തിപ്പറമ്പില്‍, ത്രേസ്യാമ്മ ചാക്കോ, ഒ.വി ബിനു എന്നിവരാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."