നിയന്ത്രണം വിട്ട ടാങ്കര്‍ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി
കൊല്ലം: നിയന്ത്രണംവിട്ട ഡീസല്‍ ടാങ്കര്‍ലോറി പള്ളിയുടെ കുരിശ്ശടിയിലേക്ക് ഇടിച്ചുകയറി, ടാങ്കുപൊട്ടി ഡീസല്‍ റോഡിലൊഴുകി.
ഇന്നലെ പുലര്‍ച്ചെ ഒന്നിനു കൊല്ലം തുയ്യം വേളാങ്കണ്ണിമാതാ പള്ളിയുടെ കുരിശ്ശടിയിലേക്കാണു ലോറി ഇടിച്ചുകയറിയത്. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്നു ലോറി.
മൂന്നു അറകളുള്ള ടാങ്കറിന്റെ ഒരുഅറ പൊട്ടി കുരിശ്ശടിയിലേക്കു ഒഴുകിയിറങ്ങിയ ഡീസല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സംഭവമറിഞ്ഞെത്തിയ ഇടവക അംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നീക്കം ചെയ്തു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡീസല്‍ ടാങ്കിലെ ചോര്‍ച്ച അടച്ചു പരിസരം വെള്ളം ഒഴിച്ചു വൃത്തിയാക്കിയതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി. ചാലക്കുടി സ്വദേശി സാബുവാണു ടാങ്കര്‍ ഓടിച്ചിരുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി റെക്‌സ് ബോബി അര്‍വിന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ചിന്നക്കടയില്‍ ചുക്കു കാപ്പികൊടുത്തുകൊണ്ടിരുന്ന ട്രാക്ക് പ്രവര്‍ത്തകരായ റോണാ റിബെയ്‌റോ, ജോര്‍ജ്ജ് എഫ് സേവ്യര്‍, സന്തോഷ് തങ്കച്ചന്‍, ജിന്‍ഷി, ഫെലിക്‌സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇടവക വികാരി ഫാ.ജോളി എബ്രഹാം, ഫാ. പ്രേംഹെന്‍ട്രി രൂപതാ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സന്തോഷ് യോഹന്നാന്‍,ബിഷപ്പ് സെക്രട്ടറി ഫാ. റെജിസണ്‍ റിച്ചാര്‍ഡ് എന്നിവര്‍
സ്ഥലത്തെത്തി കുരിശ്ശടി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."