നോട്ടുപിന്‍വലിക്കല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കി: കെ.സി രാജന്‍
കരുനാഗപ്പള്ളി: കള്ളപ്പണം തടയാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ടുപിന്‍വലിക്കല്‍ നടപടിയിലൂടെ സാധാരണക്കാരുടെ ബാങ്കായ സഹകരണ ബാങ്കുകളേയും മറ്റു ദേശീയ ബാങ്കുകളേയും തളര്‍ത്തുവാനും കുത്തകമുതലാളിമാരുടെ ഉടമസ്ഥതയിലുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളെ വളര്‍ത്താനും ഇടയാക്കിയെന്ന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ സഹകാരികളുടേയും സഹകരണബാങ്ക് ജീവനക്കാരുടെയും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ അച്ചടിച്ച നോട്ടുകള്‍ ബാങ്കുകള്‍ക്ക് ലഭിക്കാതെ ബി.ജെ.പി നേതാക്കളിലേക്ക് എത്തുന്നതിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടിക്കണക്കിന് നോട്ടുകള്‍ അവരുടെ പക്കല്‍നിന്നും കണ്ടെത്തിയത്. നോട്ടു പിന്‍വലിക്കല്‍ നടപടി രാജ്യത്ത് ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുവാനേ ഉപകരിച്ചുള്ളൂവെന്ന് കെ.സി.രാജന്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.അജയകുമാര്‍ അദ്ധ്യക്ഷനായി.
ഡി.സി.സി ഭാരവാഹികളായ മുനമ്പത്ത് വഹാബ്, റ്റി.തങ്കച്ചന്‍, ചിറ്റുമൂല നാസര്‍, സഹകരണ സംഘം പ്രസിഡന്റുമാരായ എം.എ.ആസാദ്, മുനമ്പത്ത് ഷിഹാബ്, ജയകുമാര്‍, എം.ശിവരാമന്‍, ഷിബു.എസ്, തൊടിയൂര്‍ മണ്ഡലം പ്രസിഡന്റുമാരായ കെ.എ.ജവാദ്, സലീംകുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നസീംബീവി, ആര്‍.ശശിധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."