പ്രചാരണ വാഹനം തകര്‍ത്ത മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കുണ്ടറ: എല്‍.ഡി.എഫ് കുണ്ടറ മണ്ഡലം സ്ഥാനാര്‍ഥി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രചാരണ വാഹനം എറിഞ്ഞു തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.
വെള്ളിമണ്‍ സ്വദേശികളായ തെങ്ങുവിളവീട്ടില്‍ ഉണ്ണികൃഷ്ണപിള്ള, സേതുഭവനില്‍
സേതു, വൃന്ദാഭവനത്തില് വിവേക് എന്നിവരാണ് ജയിലിലായത്.
മേഴ്സിക്കുട്ടിയമ്മയുടെ പ്രചരണ വാഹനം വ്യാഴാഴ്ച രാത്രി എട്ടിന് വെള്ളിമണ്‍ നേതാജി ജങ്ഷന് വഴി കടന്നു പോകവെ സംഘടിച്ചുനിന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പ്രചരണ വാഹനത്തിന് അകമ്പടിയായി എത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കുണ്ടറ സ്റ്റേഷനിലെ രണ്ട് പോലിസുകാര്‍ക്കും പരുക്കേറ്റു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പേരൂരിലെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പേരൂര്‍ രാജീവ്, വെള്ളിമണ്‍ സ്വദേശി ജോമോന് എന്നിവര്‍ കാഞ്ഞിരകോട്
താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കല്ലേറില്‍ കാലിനും നെഞ്ചിനും പരുക്കേറ്റ എ.എസ്.ഐ ജേക്കബ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുരേഷ് എന്നിവര്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
സംഭവസ്ഥലത്തുണ്ടായിരുന്ന കുണ്ടറ പൊലിസിന്റെ ജീപ്പും ആര്.എസ്.എസുകാര്‍ എറിഞ്ഞു തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."