ശംസുല്‍ ഉലമാ ഉറൂസ്: അന്തിമരൂപമായി
കോഴിക്കോട്: ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാരുടെ 21-ാം ഉറൂസ് മുബാറകിന് അന്തിമരൂപമായി. 27 ന് വൈകിട്ട് നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ തുടക്കമാകും.
ഉമര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സി.എസ്.കെ.തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, കുഞ്ഞാലന്‍കുട്ടി ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.അബ്ദുല്‍ ഗഫൂര്‍ ഹൈതമി നരിപ്പറ്റ, അബൂബക്കര്‍ ഫൈസി മലയമ്മ, ബശീര്‍ ഫൈസി ദേശമംഗലം സംബന്ധിക്കും. ഏഴിന് മതപ്രഭാഷണ സദസ് സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തും
28ന് വൈകിട്ട്് ഏഴിന് മതപ്രഭാഷണം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വി.ഹസന്‍കോയ അധ്യക്ഷനാകും. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖപ്രഭാഷണം നടത്തും. അല്‍ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും. 29 ന് വൈകിട്ട്് ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എ.റഹ്മാന്‍ ഫൈസി അധ്യക്ഷനാകും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
30ന് വൈകിട്ട്് ഏഴിന് മതപ്രഭാഷണം സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.എ.ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷനാകും. 31 ന് വൈകിട്ട്് ഏഴിന് മതപ്രഭാഷണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും.
ജനുവരി ഒന്നിന് വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ പി.പി. ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തും. രണ്ടിന് വൈകിട്ട് ഏഴിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നിര്‍വഹിക്കും.
മൂന്നിന് രാവിലെ 8.30 ന് ഖത്മുല്‍ ഖുര്‍ആന്‍ സമാപനസമ്മേളനം എം.ടി.അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മൂസക്കുട്ടി ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, പി.കെ.പി.അബ്ദുസ്സലാംമുസ്‌ലിയാര്‍, കെ.പി.അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.പി.തഖിയ്യുദ്ദീന്‍ ഹൈതമി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മ്മദ് ഫൈസി, ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അഹ്മദ് മൗലവി മാണിയുര്‍, പി.എസ്.ഹൈദ്രോസ് മുസ്‌ലിയാര്‍ ചെറുവാളൂര്‍, കെ.ആര്‍.ഹുസൈന്‍ ദാരിമി കര്‍ണ്ണാടക പ്രസംഗിക്കും. തുടര്‍ന്ന് ഖത്തം ദുആഇന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."